Monday, September 30, 2013

മിനിക്കവിതകള്‍

                                                                           







മിനിക്കവിതകള്‍                                                                                 മിനി .പി .സി
                                                     നിറം മാറുന്നവര്‍




  "പച്ചച്ചും  ചുമന്നും കറുത്തും
     ഇന്നലകളില്‍ നീയെന്നെയെത്ര
       ചിരിപ്പിച്ചു......................
 രസിപ്പിച്ചു.....................
  കൊതിപ്പിച്ചു....................
 ഒടുവില്‍  കരയിച്ചു .......................

ഇന്ന് 

ഏതോ ചക്രങ്ങള്‍ കവര്‍ന്നെടുത്ത
നിറം മാറ്റാനാവാത്ത
നിന്‍റെയീ  നിര്‍ജീവ ദേഹം
എന്നെ ചിരിപ്പിച്ചില്ല .........
രസിപ്പിച്ചില്ല ...............
കരയിച്ചില്ല................
ചിന്തിപ്പിച്ചു .......................
ഒരുപാടൊരുപാടാഴത്തില്‍ ചിന്തിപ്പിച്ചു ! "
                                         






                                                     പുനര്‍വിചിന്തനം
" വെളിച്ചത്തില്‍ നടന്നയെന്നെ
കണ്ണുപൊത്തിക്കളിക്കാന്‍ വിളിച്ച്
കൂരിരുട്ടിലെയ്ക്ക് തള്ളിയിട്ടവരേ......
നീലാകാശത്തിലൂടെ പാറിപ്പറന്നയെന്നെ
കൂടെപ്പറക്കാന്‍ ക്ഷണിച്ച്
ചിറകരിഞ്ഞു കളഞ്ഞവരേ ..
ഇന്ന് നിങ്ങള്‍ കവര്‍ന്നെടുത്തയെന്‍റെ
വെളിച്ചവും അരിഞ്ഞയീ ചിറകുകളും
ഒരിയ്ക്കല്‍ നിങ്ങളെ ചിന്തിപ്പിയ്ക്കും
ഇത് വേണ്ടിയിരുന്നില്ലെന്ന് ! "



Wednesday, September 25, 2013

കവിത



                                   മിനി പി സി

      




എനിക്കും താരമാകണം


അശാന്തമീ  രാവില്‍
മേലെ മിന്നിത്തിളങ്ങും
താരജാലം നോക്കിക്കിടക്കെ
ഉണരുന്നൂ ഉള്ളിലൊരു മോഹം
എനിക്കും താരമാകണം !
ഉയരങ്ങളിലുയരാനല്ല.........
മിന്നിത്തിളങ്ങാനല്ല...........
കവികള്‍ക്കു വാഴ്ത്താനുമല്ല
അശാന്തമീ ഭൂവില്‍നിന്നടര്‍ന്നു 
മാറാന്‍മാത്രം
എനിക്കും താരമാകണം !
ഇനിയെനിക്കു വേണ്ടീ ഭൂമി
ഇവിടം രണാങ്കണം ,
രക്തരൂക്ഷിതം !
ഗതികിട്ടാതലയും
ആത്മാക്കള്‍തന്‍
വിഹാരകേന്ദ്രം !
ചിരിച്ചു കഴുത്തറുത്തും
കരഞ്ഞു പോര്‍ ജയിച്ചും
മോഹങ്ങളെ ഗര്‍ഭം ധരിച്ചും
പാപങ്ങളെ പ്രസവിച്ചും 
നടക്കുവോര്‍ക്കിടയില്‍
ഒരധികപറ്റായ് ഞാനിനി വേണ്ട
മരണമായിവിടുന്നു
വിടവാങ്ങാന്‍ വയ്യെനിക്ക് .
എനിക്കുയരണം
ഈ ഭൂവിന്‍ വശ്യവലയങ്ങള്‍
തകര്‍ത്തെറിഞ്ഞുയരണം
താണ്ടണമൊരുപാട്
പ്രകാശവര്‍ഷങ്ങള്‍
ഒടുവിലെത്തണമാ
താരജാലത്തിലൊരു
കുഞ്ഞു താരമായ്‌,
എന്നിട്ടെനിക്കു കാണണമീ
ഭൂവിന്‍മുറിപ്പാടുകള്‍
എന്നെയശാന്തിയിലേയ്ക്കു
തള്ളിവിട്ടോരവസ്ഥാന്തരങ്ങള്‍!