Thursday, March 27, 2014

മിനിക്കവിതകള്‍


                            

                                                                                      മിനി.പി.സി

ഹെര്‍ക്കുലീസ് 


" കുഞ്ഞേ ...

ഈ നാട് നന്നാക്കാന്‍ ആരു വരണം ?

ഹെര്‍ക്കുലീസ് !

ഹെര്‍ക്കുലീസോ ?

ഓജിയന്‍ തൊഴുത്തുകള്‍ വെടിപ്പാക്കാന്‍

ഹെര്‍ക്കുലീസല്ലാതെ

ആരുവന്നിട്ടെന്താ  മുത്തശ്ശാ...? "

                              

കുരുത്തംകെട്ടവള്‍

"       പെണ്ണെ  നീ എഴുത്ത് നിര്‍ത്ത്

        നിന്‍റെയെഴുത്തുകള്‍

       കാടുകേറുന്നു...കടലുതാണ്ടുന്നു

       മാനം  മുട്ടാത്തിവ

       മനസ്സുമുട്ടിയ്ക്കുന്നു

       മനസ്സു മുട്ടിയവര്‍വന്നു

      കഴുത്തിനു പിടിയ്ക്കും മുന്‍പ്

       കുരുത്തംകെട്ടവളെ 

       നീ എഴുത്ത് നിര്‍ത്ത്......."


60 comments:

  1. കുരുത്തം കെട്ടവള്‍ :( .. പണ്ട് അങ്ങിനെയൊരു കാലം ഉണ്ടായിരുന്നു ,ഇന്നത്തെ കാലം അങ്ങിനെയുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല .

    ReplyDelete
    Replies
    1. ഫൈസല്‍ ബാബു -പെണ്ണെഴുത്ത് ...എന്നല്ലാട്ടോ ഞാന്‍ ഉദേശിച്ചത്‌ .വളരെ നന്ദി ഈ വരവിന്

      Delete
  2. കുരുത്തംകെട്ടവളെ

    നീ എഴുത്ത് നിര്‍ത്ത്......."

    ReplyDelete
  3. കാടു കയറി എഴുത്ത് പെണ്ണെ ...ചങ്കുകള്‍ കോറാനുള്ള തുലിക ഉള്ളപ്പോള്‍..

    ReplyDelete
    Replies
    1. പിന്നല്ലാതെ ................അല്ലെ !

      Delete
  4. Nobody can give you freedom. Nobody can give you equality or justice or anything. If you're a man, you take it.
    അങനെയാണു :)

    ReplyDelete
  5. കുരുത്തംകെട്ടവള്‍

    ReplyDelete
  6. കുരുത്തം കെട്ടവളേ തുടരൂ........

    ReplyDelete
  7. മാനം മുട്ടുന്ന മാന്ത്രികച്ചൂലുമായി ഹെര്‍ക്കുലീസ് വരട്ടെ !
    മനസ്സ് മുട്ടിക്കുന്ന 'എഴുത്താലയങ്ങള്‍ ' മാത്രം വൃത്തിയാകാതെപോട്ടെ !!!

    ReplyDelete
    Replies
    1. എല്ലാം വൃത്തിയാക്കട്ടെ .............

      Delete
  8. കുരുത്തംകെട്ടവള്‍

    ReplyDelete
  9. കുരുത്തംകെട്ടവളുടെ കുരുത്തക്കേട്‌ തുടരട്ടെ... :)

    ReplyDelete
    Replies
    1. താങ്ക്യൂ മുബി.......................

      Delete
  10. ആപ്പുകാരോട് ചെറിയൊരു ചായ് വ് ഉണ്ടോ ഈ കുരുത്തംകെട്ട ആൾക്ക് .....

    ReplyDelete
    Replies
    1. ആപ്പ്കാരെന്നു വെച്ചാല്‍ ആരാ സര്‍ ? സത്യായും മനസ്സിലായില്ല ..പറയൂ .

      Delete
  11. എഴുത്ത് ചങ്കിൽ കൊള്ളുന്നു...
    അപ്പോൾ കൊള്ളുന്നവർ ചങ്കിൽ പിടിക്കും ന്നല്ലേ ....

    ReplyDelete
  12. പ്രിയ കുരുത്തം കെട്ടവളേ...കഥ മാറ്റി കവിതയിലേക്ക് ചാടി.അല്ലെ..?

    ReplyDelete
    Replies
    1. കഥ ഒരുപാടെഴുതുന്നുണ്ട് റോസാപ്പൂവേ............

      Delete
  13. കുരുത്തംകെട്ടവരെ പുകഴ്ത്തിയാല്‍ ഗുരുത്വമുള്ളവളാകും അല്ലേ!
    അതുവേണ്ട.
    അനീതികളുടെയും,അതിക്രമങ്ങളുടെയും നേരെ വിരല്‍ചൂണ്ടുമ്പോള്‍ എതിര്‍പ്പുണ്ടാവുക സ്വാഭാവികമാണ്.ധീരതയോടെ മുന്നേറി തൂലിക പടവാളാക്കുക......
    ആശംസകള്‍

    ReplyDelete
    Replies
    1. സര്‍ ഒരുപാട് സന്തോഷം
      !

      Delete
  14. താളിയോലകളിൽ ഏഴുത്താണി വരയുമ്പോൾ
    താളിയോലകൾക്കും നോവുന്നുവോ..

    ആഴത്തിൽ ഊന്നി കെട്ടിപ്പടുക്കുന്ന
    അക്ഷരക്കോട്ടകൾ മുറിക്കുന്നു എൻ മേനി...

    ആർക്കോ വേണ്ടി നീ കീറുന്നതെന്നൊന്നും
    ആരാഞ്ഞതില്ല ഞാൻ അന്നുമിന്നും..

    എന്നിരുന്നാലും അറിഞ്ഞീടുന്നു ഞാൻ
    ഒരു നല്ല നാളേയ്ക്കായ് നിൻ തുടിപ്പ്..

    -റഷിദ് പടിക്കൽ

    ReplyDelete
    Replies
    1. റാഷിദ്‌..............ഒരുപാട് സന്തോഷം !

      Delete
  15. കുരുത്തം കെട്ടവരുടെ എഴുത്തുകള്‍
    കുരുത്തം ഉള്ളതായി മാറിക്കൊണ്ടിരിക്കുന്നു.
    കാലത്തിന് മാറ്റം വരുത്താന്‍ കഴിയാത്തതായി ഒന്നുമില്ല.
    നന്നായി.

    ReplyDelete
  16. രണ്ടാമത്തെ കവിതയാണ് കൂടുതൽ ശക്തമായി തോന്നിയത്.
    ഉപദേശരൂപേണ അടുക്കുകയും, വിധേയത്വം നഷ്ടപ്പെടുന്നുവെന്ന് തോന്നുമ്പോൾ 'വിശ്വരൂപം' പുറത്തെടുക്കുകയും ചെയ്യുന്ന പുരുഷന്റെ അധികാരപ്രമത്തതയെ കൃത്യമായി വരച്ചു കാണിക്കുന്നു.

    ReplyDelete
    Replies
    1. അങ്ങനെതോന്നിയല്ലേ ..............

      Delete
  17. ഓജിയന്‍ തൊഴുത്തുകള്‍ വെടിപ്പാകാന്‍ ഹെര്‍ക്കുലീസിനല്ലാതെ ആര്‍ക്കാണ് ആവുക.....

    ഈ വരിയാണ് ബാക്കി വരികളിലേക്ക് കൂടി നോക്കുവാന്‍ ഉല്പ്രേരകം ആയത് ...

    ReplyDelete
    Replies
    1. ഈ വഴി വന്നതില്‍ വളരെ സന്തോഷം .

      Delete
  18. നന്നായി എഴുതുന്നു...നന്മകള്‍...

    ReplyDelete
  19. നന്നായി എഴുതുന്നു...നന്മകള്‍...

    ReplyDelete
  20. വാക്കിന്‍റെ മൂര്‍ച്ച
    നാക്കിനെക്കാള്‍
    കടുപ്പം!...rr

    ReplyDelete
    Replies
    1. risharasheed-ആ വഴി വരുന്നുണ്ട് .

      Delete
  21. ശക്തം ..ചിന്തനീയം !
    ആശംസകളോടെ
    @srus..

    ReplyDelete
    Replies
    1. അസ്രൂസ്‌ ഒത്തിരി സന്തോഷം !

      Delete
  22. KURUTHTHAMKETTAVALE ........ORUPAADEZHUTHOO.................

    ReplyDelete
    Replies
    1. താങ്ക്യൂ ........കെവിന്‍ !



















      !

      Delete
  23. പെണ്ണെഴുത്ത് എന്നൊരു സാഹിതി ഉപഘടകം ഉണ്ടെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോയിട്ടുണ്ട്. പലപ്പോഴും നിരൂപണങ്ങളെ വായിച്ചു പോകുമ്പോഴാണ് ആ ധാരണ ശക്തിപ്പെട്ടിട്ടുള്ളത്... 'കുരുത്തംക്കെട്ടവളി'ല്‍ ആ ചിന്തകളെ സാധൂകരിക്കുന്ന പലതും കണ്ടതു പോലെ തോന്നി.. ഈ വാക്കുകള്‍ ശക്തമാണ്... ആശംസ്സകള്‍ ചേച്ചി...

    എന്ന് ചേച്ചിയുടെ മീനുകള്‍ക്ക് തീറ്റ കൊടുക്കാന്‍ വേണ്ടിയെങ്കിലും എന്നും ബ്ലോഗില്‍ വരുന്ന അനിയന്‍ ;)

    ReplyDelete
    Replies
    1. എന്‍റെ മീനുകള്‍ക്ക് തീറ്റ കൊടുക്കാന്‍ എന്നും ഇവിടെ വരുന്ന പ്രിയ അനിയന്‍കുട്ടീ സന്തോഷം ...വളരെ വളരെ സന്തോഷം .
      പെണ്ണെഴുത്ത്കാരി എന്നറിയപ്പെടാന്‍ ഇഷ്ടപ്പെടാത്ത
      സാഹിത്യത്തിലെ വകുപ്പുവിഭജനത്തില്‍ ഉള്‍പ്പെടാന്‍ ഇഷ്ടപ്പെടാത്ത ചെറിയൊരു എഴുത്തുകാരിയാണ് ട്ടോ -ഈ ചേച്ചി .

      Delete
  24. കുരുത്തം ഉള്ള ഒരു ഹെര്‍ക്കുലീസ് വന്നാല്‍ കാര്യങ്ങളെല്ലാം റെഡി ആകുമായിരുന്നു

    ReplyDelete
    Replies
    1. അത് വളരെ ശരിയാ അജിത്തേട്ടാ .

      Delete
  25. അക്ഷരങ്ങള്‍ക്ക് മൂര്‍ച്ചയേറിവരുന്നു , എഴുത്തുകള്‍ മനസ്സില്‍ കിടന്നു പിടയുന്നുണ്ട്‌, വിളിച്ചു പറയാന്‍ തോന്നുന്നതെല്ലാം കവിതകളില്‍ പ്രതിഫലിക്കട്ടെ , കൂടുതല്‍ പ്രതീക്ഷിച്ചു കൊണ്ട് സ്നേഹപ്പൂര്‍വ്വം

    ReplyDelete
  26. മൊത്തം കുരുത്തക്കേടുകളുള്ള മ്ടെ നാട്ടീന്ന്,
    ഈ കുരുത്തം കെട്ടോളെ കെട്ടിയൊതുക്കാൻ ഒരു ഹെർക്കുലീസ്
    അവതരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നൂ അല്ലേ

    ReplyDelete
    Replies
    1. അത് വേണോ മുരളിയേട്ടാ ..........?

      Delete
  27. രണ്ടോ മൂന്നോ മഴ പെയ്താല്‍ പുഴ ആകാറില്ല .ധാരാളം മഴ പെയ്തലേ പുഴ ആകാരുള്ളൂ.wish you all the best.

    ReplyDelete
    Replies
    1. വളരെ നന്ദി ഈ ആശംസകള്‍ക്ക് !

      Delete
  28. ഹെർക്കുലീസ് വരുന്നുണ്ട്. നാട് നന്നാവുമോ എന്ന് നോക്കാം അല്ലെ?

    ReplyDelete
  29. ഇതുവരെ ആരെങ്കിലും കഴുത്തിന്‌ പിടിച്ചിട്ടുണ്ടോ? :) :) :)

    ReplyDelete
  30. പ്രിയ മിനീ,

    പുറത്തു വന്നതിൽ കൂടുതൽ ഇനിയും അകത്തുണ്ടെന്നു തോന്നുന്നു. കുറഞ്ഞ വരികളിൽ കാമ്പുള്ള കാര്യങ്ങൾ പറയാൻ കഴിയുന്നത് ദൈവാനുഗ്രഹം. കുരുത്തം കെട്ടവാളാണെങ്കിലും ദൈവാനുഗ്രഹം ഉണ്ടെന്നു തോന്നുന്നു. അത് കൊണ്ട് കുരുത്തക്കേട്‌ പൊറുക്കാവുന്നതാണ്.

    ReplyDelete