Wednesday, March 19, 2014

മിനിക്കവിതകള്‍



            
                     മിനി പി.സി
                          

തന്ത്രം


  കടമെടുപ്പിക്കാന്‍  തന്ത്രം

 തിരിച്ചടപ്പിക്കാതിരിക്കാന്‍ തന്ത്രം

 ഇതാണ് തന്ത്രം

 “ആഗോള സാമ്പത്തിക തന്ത്രം”         
    

                     
                           

                         

അകത്തും പുറത്തും


“ പുറത്താരാ ?

ഞാനാ .

എന്തിനാ വന്നേ ?

വോട്ടു തെണ്ടാന്‍.

തന്നാലോ ?

ജയിക്കും.

ജയിച്ചാലോ?

കുട്ടിച്ചോറാക്കും !

എന്നാ പിടിച്ചോ...

 ങേ.......?

എല്ലാം നന്നാക്കുമെന്ന്

വ്യാമോഹിപ്പിക്കാത്തതിന് !
              

                                                        
അണ്ടര്‍ വെയറും കുരുമുളക് സ്പ്രേയും


“സമത്വ സുന്ദര ജനാധിപത്യത്തിന്‍റെ

സുഖ ശീതള  ഉള്‍ത്തളങ്ങളില്‍

അടിവസ്ത്രങ്ങള്‍ മാത്രമണിഞ്ഞും

കുരുമുളക്  സ്പ്രേ നടത്തിയും

അപഹാസ്യരാവുന്ന സുയോധനന്മാര്‍!”

              


58 comments:

  1. കാലികപ്രസക്തിയുള്ള വിഷയം
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  2. കുഞ്ഞുണ്ണിക്കവിതപോലെ ഒരു മിനിക്കവിതാപ്രസ്ഥാനം ഉയർന്നു വരുകയാണോ .....

    ReplyDelete
    Replies
    1. ഈയിടെയായി മിനിക്കവിതകളാണ് സര്‍ മനസ്സില്‍ വേഗത്തില്‍ വേരോടുന്നത് .

      Delete
  3. ഓരോരോ തന്ത്രങ്ങള്‍ അല്ലെ.

    ReplyDelete
    Replies
    1. അതെ സര്‍ ഓരോ തന്ത്രങ്ങള്‍ ...!

      Delete
  4. വളരെ നല്ലത്

    ReplyDelete
    Replies
    1. വളരെ നന്ദി ...വീണ്ടും വരുക .

      Delete
  5. തന്ത്രത്തില്‍ വേണം എല്ലാം
    കൊള്ളാട്ടോ!!

    ReplyDelete
    Replies
    1. താങ്ക്സ് അജിത്തേട്ടാ..............

      Delete
  6. ആഗോള സാമ്പത്തിക ശാസ്ത്രം എന്നല്ല ആഗോള സാമ്പത്തിക തന്ത്രം എന്നതാണ്‌ ചേരുന്നത്. ആ വിശേഷണം ഇഷ്ടപ്പെട്ടു.

    എന്നാണോ ഇനി വ്യാമോഹിപ്പിക്കാതെ വോട്ടുപിടിക്കാൻ രാഷ്ട്രീയക്കാർ വരുന്നത്.

    വ്യാമോഹിപ്പിച്ച് വോട്ടുപിടിച്ച് ജനാധിപത്യത്തിന്റെ ഉൾത്തളങ്ങളിലെത്തിയിട്ട് സ്പ്രേയടിച്ച് കളിക്കുന്നവർ. ജനങ്ങളുടെ പ്രതിനിധികളാണത്രേ ജനപ്രതിനിധികൾ !

    ReplyDelete
    Replies
    1. നമുക്കിങ്ങനെ പ്രതിക്ഷേധിക്കാം ഹരി .

      Delete
  7. Liked.. "അകത്തും പുറത്തും" പ്രത്യേകിച്ചും...

    ReplyDelete
  8. കവിതകള്‍ നന്നായി... :-)

    ReplyDelete
  9. മിനിയുടെ തന്ത്രങ്ങള്‍
    ഇഷ്ടായിട്ടോ ...
    ആശംസകളോടെ
    @srus..

    ReplyDelete
  10. തന്ത്രം...
    അത് തന്നെയാ ..
    ...
    എവിടെയും..
    നന്ന് ...ആശംസകൾ

    ReplyDelete
    Replies
    1. എല്ലാം തന്ത്രങ്ങള്‍ ..................!

      Delete
  11. നല്ല ഭാവന.
    ആശംസകൾ.

    ReplyDelete
    Replies
    1. വളരെ നന്ദി ഡോക്ടര്‍ .

      Delete
  12. ഇലക്ഷന്‍ എഫ്ക്റ്റ്‌...:) പലതും കാണുമ്പോള്‍ പറഞ്ഞുപോകും ല്ലേ.

    ReplyDelete
  13. മിനീ ഈ മേഘലയില്‍ അടിച്ചു കയറുക ആണല്ലോ

    ReplyDelete
    Replies
    1. അങ്ങനെയൊന്നുമില്ല ..........

      Delete
  14. ‘അകത്തും പുറത്തും ഒന്നുമില്ലാത്തവർ‘
    ‘അണ്ടർ വെയറിട്ട് കുരുമുളക് സ്പ്രേ‘ ഉപയോഹിക്കുന്നത്
    ഒരു ‘തന്ത്ര‘മാണല്ലേ

    ReplyDelete
    Replies
    1. ഹഹഹഹ..........അതെ മുരളിയേട്ടാ .

      Delete
  15. Replies
    1. ഉവ്വോ .മിന്നുന്നുണ്ടോ?

      Delete
  16. 'മിനിക്കവിതകള്‍ ' ഇതിലെ ദ്വിവിധമായ അര്‍ഥങ്ങള്‍ പോലെ കവിതകളും ....
    കൂടുതല്‍ നന്നാവട്ടെ ബ്ലോഗ്ഗ് , ആശംസകളോടെ ....

    ReplyDelete
  17. ആക്ഷേപഹാസ്യം കൊള്ളാം ... ഫോണ്ട് തീരെ ചെറുതായത് വായനാസുഖം കുറക്കുന്നു .

    ReplyDelete
  18. തന്ത്രങ്ങൾ കൊള്ളാം..., വാക്കുകൾ കുറവ്....കാര്യങ്ങൾ ഏറെ...

    ReplyDelete
    Replies
    1. വളരെ സന്തോഷം ഈ വരവിന് .

      Delete
  19. വളരെ നന്നായിരിക്കുന്നു.. സമ കാലികപ്രസ്ക്തിയുള്ള വിഷയം

    ReplyDelete
  20. തന്ത്ര ശാലികളെ സൂക്ഷിക്കുക തന്നെ വേണം ...
    ഇപ്പോൾ പുറത്ത് നിന്നു വോട്ടു കിട്ടീയാൽ
    അധിക്കാരത്തിന്റെ അകത്ത് കേറി നമ്മളെ പുറത്ത്താക്കുന്നവർ
    പിന്നെ എല്ലാം പുറത്ത് കാണിക്കുന്നവർ

    നന്നായി മിനി ....ഈ ആക്ഷേപ ഹാസ്യങ്ങൾ

    ReplyDelete
  21. വായിക്കാന്‍ രസമുള്ള കവിതകള്‍....രണ്ടാമത്തേതാ കൂടുതല്‍ ഇഷ്ടമായത്..

    ReplyDelete
  22. കൊള്ളാം മിനി... അകത്തും പുറത്തും കൂടുതല്‍ ഇഷ്ടായി :)

    ReplyDelete
  23. സമകാലിക പ്രശ്നങ്ങൾ ചേർത്തൊരു കവിത. നന്നായി

    ReplyDelete
  24. കുറും കവിതകൾ കുറിക്ക്‌ കൊള്ളുന്നുണ്ട്‌.
    എനിക്കിഷ്ടമായത്‌" തന്ത്രമാ"ണു.

    ReplyDelete
    Replies
    1. സന്തോഷം ജോസ്‌ലെറ്റ്‌ .

      Delete
  25. Replies
    1. നന്ദി ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .

      Delete