Saturday, April 6, 2013

വൃത്തം


വൃത്തം

വൃത്തമൊപ്പിച്ചുള്ള കവിത നന്നെന്നോര്‍ത്തു
വൃത്തമോടെഴുതാന്‍ തുനിഞ്ഞു ഞാന്‍
വൃത്തിയായില്ലതെന്നു മാത്രമോ
വൃത്തികേടായ്‌ തീര്‍ന്നു സര്‍വ്വതും
നഷ്ടമായ്‌ പേപ്പറും നേരവും
ഇഷ്ട സ്വപ്നങ്ങളും ബാക്കിയായി


(  ആ സങ്കടത്തില്‍ ഞാനൊരു ലളിതഗാനം എഴുതി എന്താ ചെയ്ക
എല്ലാരും വായിച്ച് ഈ മേഖലയില്‍ വല്ല ഭാവിയും ഉണ്ടോന്നു
പറയണെ ! )


ലളിതഗാനം

ഒരു മുകിലായ്‌ പറന്നുയരാം ...
നമുക്കൊരു മലരായ്‌ വിടര്‍ന്നുണരാം...
ഒരു നറുതെന്നലായ് പറന്നലയാമിനി...
ഒരു വേണു ഗാനമായ്‌ അലിഞ്ഞു ചേരാം .. ( ഒരു മുകിലായ്‌  )

       
        ഇവിടെ ഈ അരളിമരചോട്ടില്‍
        അഞ്ജലിബദ്ധയായ്‌ നീ പാടുമ്പോള്‍ .
        സ്വര്‍ഗത്തില്‍ നിന്നോ .......പൊഴിയുന്നു സൌരഭം
        വിടര്‍ത്തും പ്രണയത്തിന്‍ സൌഗന്ധികങ്ങള്‍ !( ഒരു മുകി)

ഇവിടെ........ഈ ഗന്ധര്‍വക്ഷേത്രത്തില്‍
മതിമോഹിനിയായ്‌ നീ ആടുമ്പോള്‍
ചിലങ്ക തന്‍ താളമോ നിന്‍ ശ്രിംഗാര ഭാവമോ...
ഉണര്‍ത്തുന്നുവെന്നില്‍ അഷ്ടപദിലയം ( ഒരു മുകിലായ്‌ )


Tuesday, April 2, 2013

തിരുമുറിവുകള്‍


മിനിക്കഥ               മിനി പി . സി


തിരുമുറിവുകള്‍

" ഇതെന്തൂട്ടാണ്ടാ ക്ടാവേ , എല്ലാ ചാനലിലും ഒടിവിന്‍റെo
,ചതവിന്‍റെo ,മുറിവിന്‍റെo    പരസ്യാണോ ? "

പീലിപ്പോസ് അപ്പാപ്പന്‍ വാര്‍ത്താചാനലുകള്‍ സ്കിപ്പ് ചെയ്തു
കളിക്കുന്ന ജോസൂട്ടനോട് ചോദിച്ചു .

 " അപ്പാപ്പാ , ഇത് വെറും മുറിവുകളല്ല , തിരു മുറിവുകളാ ! ദോ
ഈ ചാനലില് മന്ത്രീനെ കെട്ട്യോളു തല്ല്യ പാട്വോളാ കാണിക്കണെ,
ദോ , ഇതേല് മന്ത്രി കെട്ട്യോളെ തല്ല്യ പാട്വോളാ കാണിക്കണെ "

"  ഇതൊക്കെ എന്താണ്ടാപ്പാ ഇത്രോക്കെ കാണിക്കാനുള്ളെ ?
കെട്ട്യോനും ,കെട്ട്യോളോക്കെ ആവുമ്പോ , ചട്ടീം കലോം പോലെ
തട്ടീം മുട്ടീമോക്കെ ഇരിക്കും !   അതൊക്കെ ആഘോഷാക്കാന്‍
തൊടങ്ങിയാ പിന്നെ അതിനെ സമയം കാണൂ , കാലം പോണ
പോക്കെ !  ഞങ്ങടെ കാലത്ത് ഈ കുന്ത്രാണ്ടോന്നും ഇല്ലാതിരുന്നത്
നന്നായി ! "

" അയിന് ഇത് അവിഹിതാ അപ്പാപ്പാ , അവിഹിതം ! അതും
മന്ത്രീടെ അവിഹിതാ , ദോ കണ്ടാ ആ എസ്. എം .എസ്സോളും
പൊറത്ത് വിട്ടൂന്ന് ... "

ജോസൂട്ടിയും ,ചാനലുകാരും  ആരാന്‍റെ അവിഹിതം പേറുന്ന
ചൂടന്‍ എസ് .എം എസ്സുകളുടെ പുറകെ പായവെ പിലിപ്പോസ്
അപ്പാപ്പന്‍ മൂക്കത്ത് വിരല്‍ ചേര്‍ത്തു. പിന്നെ ഒരു നെടുവീര്‍പ്പോടെ
ഇങ്ങനെ ആത്മഗതം ചെയ്തു ,

"  ആരാന്‍റെ അമ്മേടെ പ്രാന്ത് ആഘോഷിക്കണ ആള്വോള്‍ടെ
മുമ്പിലെയ്ക്ക് നാണോം മാനോം ഇല്ലാണ്ട് തല്ലിതും , നുള്ളീതും
വാര്‍ത്തയാക്കാന്‍ മത്സരിക്കണ ഈ തള്ളേടേം തന്തേടേം
തൊടയ്ക്കിട്ട് രണ്ടു പൊട്ടിയ്ക്ക്യാ വേണ്ടീത് ! പിര്യണെങ്കി മാനം
മര്യാദയ്ക്ക് പിര്യാന്‍ പാടില്ലെ ഈ ശവ്യോള്‍ക്ക് , അയിന് പകരം
ഇങ്ങനെ ചെളി വാര്യെറിഞ്ഞു ആ ക്ടാങ്ങളേം കൂടി
വേദനിപ്പിക്കണോ പാവം ക്ടാങ്ങള്