Monday, September 8, 2014

മിനിക്കവിതകള്‍

       കവിത .........മിനി പി സി
            
                കാത്തിരുപ്പ്

" കുട്ടീ ..നീ       കരയരുത്
ജിജ്ഞാസ വെടിയരുത്
കടലോരത്ത് ചിപ്പി പെറുക്കും
കുരുന്നിനെ പോലെ  നീ
ഓരോ തിരയ്ക്കായും കാക്കുക
ആ തിരകളോട് നീ പരിഭവിക്കുക
കലമ്പല്‍ കൂട്ടുക
സ്നേഹിക്കുക
പിന്നെ ആ തിര പേറും
നുരയും പതയും കവര്‍ന്ന്
കൊലുസാക്കുക
കവിതയാക്കുക
കഥകളാക്കുക..........."

                                                       ജാഗ്രത

"എന്‍റെ തൂക്കണാം കുരുവി
കൂടിന്‍റെ വാതിലടയ്ക്കാന്‍
മറന്നാണിന്ന് തീറ്റ തേടിപ്പോയത് !
സന്ധ്യക്ക് ചേക്കേറിയവള്‍
മുട്ടകള്‍ കാണാഞ്ഞ് .
പരിതപിച്ചു കരയവേ
ഞാനവളെ പഠിപ്പിച്ചു
ജാഗ്രതയില്ലാതെ തുറന്നിടും
വാതിലുകളിലൂടെ വരും
തീരാ  നഷ്ടങ്ങളെപ്പറ്റി ."

46 comments:

  1. ജിജ്ഞാസയോടെ ഓരോ പുലരിയിലേക്കും മിഴിനട്ട് കാത്തിരിക്കുന്ന ഈ ജീവിതത്തിൽ അൽപ്പം ജാഗ്രത ആവശ്യമാണ്.
    നല്ല വരികൾ !

    ReplyDelete
    Replies
    1. ഗിരീഷ്‌ വളരെ സന്തോഷം !

      Delete
  2. രണ്ടാമത്തെത് ഇഷ്ടമായി . തികഞ്ഞ ജാഗ്രത ഇക്കാലത്ത് അനിവാര്യം തന്നെ !

    ReplyDelete
  3. കുട്ടീ ..നീ കരയരുത്
    ജിജ്ഞാസ വെടിയരുത്

    ReplyDelete
    Replies
    1. അതെ .....ജിജ്ഞാസ വെടിയരുത് .

      Delete
  4. Replies
    1. ഉത്തിഷ്ഠത.ജാഗ്രത ...........!

      Delete
  5. ശ്രദ്ധയും,ജാഗ്രതയും...
    രണ്ടുകവിതകളിലും ഉള്‍കൊള്ളുന്ന പാഠം അര്‍ത്ഥവത്തായി.....
    ആശംസകള്‍

    ReplyDelete
    Replies
    1. സര്‍ ഒരുപാട് സന്തോഷം .

      Delete
  6. രണ്ടു കവിതകളും നന്നായിരിക്കുന്നു.. പ്രത്യേകിച്ച് ജാഗ്രത....ആശംസകള്‍

    ReplyDelete
  7. പിന്നെ ആ തിര പേറും
    നുരയും പതയും കവര്‍ന്ന്
    കൊലുസാക്കുക nalla composition iniyum thudaruka nalla kavithakalaayi...

    ReplyDelete
  8. മിനിക്കവിതകള്‍ രണ്ടും ഭംഗിയായി

    ReplyDelete
    Replies
    1. അജിത്തേട്ടാ ......................സന്തോഷം .

      Delete
  9. മിനി ;രണ്ടു കവിതകളും ഒന്നിനൊന്നു മെച്ചം,ഓരോ തിരമാലയും നമ്മുടെ ശ്രേഷ്ഠമായ തൂലികക്ക് മുന്നില്‍ തലകുനിക്കും ,അവിടെയാണ് ഒരു എഴുത്തുകാരിയുടെ വിജയം.പിന്നെ നഷ്ടപെട്ടതിനെ കുറിച്ച് വിലപിച്ചാല്‍ നിരാശ മൂടും;മേലാല്‍ ജാഗ്രത ..........."[PHILIPPIANS-3:14] ശ്രദ്ധേയം" ..........GOD BLESS YOU.

    ReplyDelete
    Replies
    1. സര്‍ , സന്തോഷം നന്ദി ഈ അഭിപ്രായങ്ങള്‍ക്ക് .

      Delete
  10. രണ്ടാമത്തെ കവിതയാണ് എന്നെ കൂടുതൽ ആകർഷിച്ചത്.....
    രണ്ടും നല്ല കവിതകൾ .......

    ReplyDelete
    Replies
    1. സര്‍ വളരെ സന്തോഷം ,നന്ദി....

      Delete
  11. രണ്ട് കവിതകളും ഇഷ്ടായി മിനി... എങ്കിലും ജാഗ്രതയോട് കൂടുതല്‍ ഇഷ്ടം :)

    ReplyDelete
  12. “കാത്തിരുപ്പ്” എന്നതിനേക്കാൾ യോജിക്കുന്നത് “പ്രതീക്ഷ” എന്ന പേരാണെന്ന് തോന്നുന്നു.
    ------------------------
    ഭയവും ജാഗ്രതയും ആണ്‌ സാധാരണ ഒരുമിച്ചുകാണാറുള്ളത്. ഉത്സാഹവും ജാഗ്രതയും ഒരുമിച്ചു വരണം. അപ്പോഴാണ്‌ ജാഗ്രതയുടെ വീർപ്പുമുട്ടലിനുപകരം ജാഗ്രതയുടെ സുരക്ഷിതത്വം അനുഭവിക്കാനാകുന്നത്.

    ..........രണ്ടും നല്ല കവിതകൾ :)

    ReplyDelete
  13. രണ്ടാമത്തെ കവിത സമൂഹത്തിന് നേരെ ഒരു വിരൽ ചൂണ്ടുന്നതായി അനുഭവപ്പെടുന്നു....ഗദ്യ കവിതയായതിനാൽ എന്റെ കഷണ്ടിക്കകത്ത് കയറി!!!

    ReplyDelete
    Replies
    1. എന്‍റെ കവിതകളെല്ലാം വളരെ ലളിതമാണ് സര്‍ .

      Delete
  14. Replies
    1. തികഞ്ഞ ജാഗ്രത ! നന്ദി ഈ വരവിന്.

      Delete
  15. രണടാമത്തെ കവിത കൂടുതല്‍ ഇഷ്ടം :)

    ReplyDelete
  16. താളത്തിനേക്കാൾ കവിതകളിലെ അർത്ഥം ശ്രദ്ധേയം

    ReplyDelete
  17. നമുക്കിപ്പോൾ നമ്മുടെ പെണ്മക്കളോട് പറയാൻ ഈയൊരു വാക്കേയുള്ളൂ "ജാഗ്രതൈ".
    നല്ല കവിത.

    ReplyDelete
    Replies
    1. അതെ ജാഗ്രതൈ ! നന്ദി ....മെയ്‌ ഫ്ളവര്‍ .

      Delete
  18. കാത്തിരിപ്പും ജാഗ്രതയും രണ്ടും രണ്ടു തലങ്ങള്‍ ക്ഷമയുടെ സൂക്ഷ്മതയുടെ ചിന്തയുടെ തലങ്ങള്‍

    ReplyDelete
  19. തുറന്നിടും
    വാതിലുകളിലൂടെ വരും
    തീരാ നഷ്ടങ്ങളെപ്പറ്റി പറഞ്ഞു നിരത്തിയ കവിത ഏറെ ഇഷ്ടമായി. ആദ്യായിട്ടാണ് ഇവിടെ വരുന്നത്. നല്ല ബ്ലോഗ്‌. ആശംസകൾ

    ReplyDelete
  20. രണ്ടാമത്തേത് കൊള്ളാം...

    ReplyDelete
  21. എത്ര ലളിത സുന്ദരമായി എഴുതിയിരിക്കുന്നു. രണ്ടു കവിതകളും ഇഷ്ടമായി.

    ReplyDelete
  22. വായിച്ചു. അത്രേള്ളൂ. അതിലെ നാനാർത്ഥങ്ങൾ തിരഞ്ഞ് പോകാനുള്ളതൊന്നും ഇല്ലാത്തതുകൊണ്ട് (ഇനീപ്പൊ ഉണ്ടോ?) ഷ്ടപ്പെട്ടു.

    മീന്വോൾക്ക് തീറ്റയിട്ട് പോകും വഴിക്കാ താഴെ കഥയിൽ വീണത്.
    കഥക്കുള്ളതും ചേർത്ത് ഇവിടെ ഇട്ടേക്കുന്നു.

    കഥയാ ബെസ്റ്റ് :)

    ReplyDelete
  23. കാത്തിരുന്നാലും ജാഗ്രതയില്ലെങ്കിൽ തീരാ നഷ്ട്ടങ്ങൾ തന്നെ ഫലം...!

    ReplyDelete
  24. ജാഗ്രത വളരെയിഷ്ടപ്പെട്ടു..

    ReplyDelete