Saturday, September 15, 2012

മിനികഥകള്‍



മിനിക്കഥ                                      മിനി.പി.സി
           അവര്‍

അയാളുടെ  കാലടികള്‍ നോക്കി  അവര്‍  പിറുപിറുത്തു ,
"ഏയ് ഇയാളുടെ നടപ്പ് ശരിയല്ല ! ഒരുവേള  ,മുടന്തനാവാം ,
അല്ലെങ്കില്‍ തട്ടിവീണതാവാം ,മുടന്തോ ,വീഴ്ച്ചയിലേററ മുറിവോ ?
കാലടികളാണോ ,നാം പിന്തുടരേണ്ടത് ? അവര് ചിരിയായി ,

പരിഹാസത്തിന്‍റെ മുള്ളുകള്‍ഒളിപ്പിച്ച കൂര്‍ത്ത ചിരി !ആ ഓരോ
ചിരിയമ്പുകളും ,അയാളുടെ ലോലഹൃദയത്തെ , മുറിവേല്‍പ്പിച്ചു !
അയാളുടെ , സ്നേഹം ,  ആത്മാര്‍ത്ഥത , ത്യാഗം എല്ലാമെല്ലാം
വിമര്‍ശിക്കപ്പെട്ടുകൊണ്ടിരുന്നു .                                            
                    ആ വിമര്‍ശനങ്ങള്‍    കേട്ടുകേട്ട് ,
സുഷിരങ്ങള്‍ വീണ  മനസ്സുമായി അയാള്‍ മരിച്ചുവീണു!
അപ്പോള്‍,ഉറുമ്പരിക്കുന്ന റീത്തെടുത്ത് അയാളുടെ നെഞ്ചില്‍വെച്ച്
അവര്‍ പറഞ്ഞു  '' വളരെ നല്ലവനായിരുന്നു !എന്തേ അറ്റാക്ക്
വരാന്‍ കാര്യം ?   ഒരുവേള    കൊളസട്രോള്‍    കൂടിയതാവാം.....,
അല്ലെങ്കില്‍, ഞങ്ങളുടെ ,  അഭിനന്ദനങ്ങളുടെ ,  ബാഹുല്യവുമാകാം !"







                കിസ്സ്‌

വിരസവും ,സങ്കീര്‍ണവുമായ അനാട്ടമി ക്ലാസ്സിന്‍റെ  ബോറടി ,മാറ്റാനാണ്
അയാള്‍,തന്‍റെ പ്രിയതമയോട് ഒരു ചുംബനം ചോദിച്ചത് !  
ആരും കാണാതെ , ആരും  അറിയാതെ , ക്ലാസിനു തടസം വരാതെ അവള്‍ മനോഹരമായ കൈവെള്ളയിലൂടെ ഊതിപറപ്പിക്കുന്ന നിഷ്കളങ്കമായ ഒരു “ കുഞ്ഞുമ്മ ”!

തലേന്ന് തങ്ങള്‍, കീറി മുറിച്ചു പഠിച്ച മനുഷ്യ ശരീരത്തിന്‍റെ കണ്ണുകളിലെ തുറിച്ചു നോട്ടവും ,ഫോര്‍മാലിന്‍ഗന്ധവും,മോര്‍ച്ചറിയിലെ കനത്ത നിശബ്ദതയും , ശ്വാസനാളത്തിലൂടെ അരിച്ചിറങ്ങിയ മരണത്തിന്‍റെ, മഞ്ഞിന്‍തണുപ്പുമൊക്കെ അയാള്‍ക്ക്‌  മറന്നു കളയണമായിരുന്നു .  
പക്ഷെ  തന്‍റെ  കട്ടി  കണ്ണടചില്ലുകള്‍ക്കിടയിലൂടെ   സര്‍വതും
 കണ്ടറിഞ്ഞ അനാട്ടമി പ്രൊഫസ്സര്‍ ഡോ:ജോണ്‍തര്യന്‍തന്‍റെ
സ്വതസിദ്ധമായ കൌശലത്തോടെ അവരെ  ക്ലാസിനു കാഴ്ചയാക്കി .

ടെല്‍ മി ,വാട്ട്‌ ഈസ്‌ ദി മെഡിക്കല്‍     

ഡഫനിഷന്‍ ഓഫ് കിസ്സ്‌   ?”


“കിസ്സിന്‍റെ വൈദ്യശാസ്ത്ര   നിര്‍വചനമറിയാത്ത അവര്‍ രണ്ടു പേര്‍ക്കും ആയിരത്തൊന്നു തവണ ഇംപെസിഷന്‍വിധിച്ചു
കൊണ്ട് അദ്ദേഹം വിശാലമായ  ബ്ലാക്ബോര്‍ഡില്‍ എഴുതി ,

കിസ്സ്‌ ഈസ്‌ ദി അനാട്ടമിക്കല്‍  ജസ്ട്ടാപൊസിഷന്‍

ഓഫ്  ടു   അര്‍ബികുലാരിസ്   ഓറിസ്‌ മസില്‍സ്

ഇന്‍ എ സ്റ്റേറ്റ് ഓഫ്, കോണ്‍ട്രാക്ഷന്‍.

32 comments:

  1. ഇനിയോപ്പോ, അര്‍ബികുലാരിസ് ഓറിസ്‌ മസില്‍സ്
    ഇന്‍ എ സ്റ്റേറ്റ് ഓഫ്, കോണ്‍ട്രാക്ഷന്‍. തരുമോ എന്ന് ചോദിക്കാലോ.

    മിനികഥകള്‍ കലക്കി.

    ReplyDelete
    Replies
    1. മിനി.പി.സിSeptember 16, 2012 at 1:48 PM

      സ്റ്റൈലായിട്ടു ചോദിച്ചോളൂട്ടോ !

      Delete
  2. ശരിയാ ഇത് ഒരു ഉപകാരമായി,,
    സ്വപ്നങ്ങളില്‍ എങ്കിലും
    സുഷിരങ്ങള്‍ വീണ മനസ്സുകള്‍ എന്തു ചെയ്യും ആവോ,,
    ഹ....................ഹ
    ഊതിയാല്‍ പറക്കുന്ന കുഞ്ഞുമ്മ,,,
    മഞ്ഞിലിരിക്കുന്ന കനല്‍ പോലെ,,,,,
    ഞാനും പഠിച്ചിരിക്കുന്നു,,
    വെറുക്കാന്‍,,
    മറക്കാന്‍,
    അല്ല
    എന്‍റെ സന്തോഷങ്ങള്‍ ഞാന്‍ മറ്റുള്ളവരുടെ പുഞ്ചിരിക്കായി ചാലിച്ചു,,,
    മഞ്ഞിലെരിയുന്ന കനല്‍ പോലെ>>>>>>>>>>>>>>>>>..

    ReplyDelete
    Replies
    1. മിനി.പി.സി.September 16, 2012 at 1:58 PM

      മഞ്ഞിലെരിയുന്ന കനലോ .......?

      Delete
    2. അതെ,
      ശരിക്കും മഞ്ഞിലെരിയുന്ന കനല്‍
      അങ്ങനെയൊന്ന് ഇല്ലേ?,,
      വല്ലാത്ത അകലം തോന്നിക്കുന്ന,
      മുന്നില്‍ നിശബ്തയുട വന്മതില്‍ തീര്‍ത്ത ചില നിമിഷങ്ങള്‍,,
      ചിലപ്പോ തോന്നും ഞാന്‍ പറയണത് തെറ്റായിന്നു,,
      അല്ല എനിക്കറിയില്ല,
      ദ്രുവങ്ങളായി മാറിയ മനസ്സുകള്‍,
      എങ്ങും ദുഖത്തിന്റെ വയലിന്‍ സംഗീതം,,,
      അത് അങ്ങനെ എങ്ങോട്ടെന്നില്ലാതെ ഒഴുകുന്നു,,
      എങ്കിലും അതും ഒരു സുഖം തന്നെ
      ആശംസകള്‍,,

      Delete
    3. മിനി.പി സിSeptember 17, 2012 at 10:15 AM

      ആ കനല്‍ പ്രണയത്തിന്‍റെയാണു സുഹൃത്തെ ,അതാണ്‌ താങ്കളിലും മഞ്ഞിലെരിയുന്ന കനലോ എന്ന് ക്വസ്റ്റെന്‍ മാര്‍ക്കിട്ടത് ....കൂടുതല്‍ അറിയാന്‍ "എന്‍റെ പ്രണയം "എന്ന കവിത റെഫര്‍ ചെയ്യണേ .....ആശംസകള്‍ക്ക് നന്ദി !

      Delete
  3. Replies
    1. മിനി.പി.സിSeptember 16, 2012 at 1:49 PM

      ആചാര്യന് നന്ദി !

      Delete
  4. രണ്ടും നല്ല കഥ .. മിനി
    ആദ്യത്തേതു വളരെ ഇഷ്ട്ടായി

    ReplyDelete
    Replies
    1. മിനി.പി.സിSeptember 16, 2012 at 1:50 PM

      നന്ദി വേണുവേട്ടാ !

      Delete
  5. മിനിയുടെ മിനിക്കഥകള്‍ കലക്കി...! രണ്ടും കൊള്ളാം, എങ്കിലും കിസ് കുറച്ചു കൂടി രസകരം

    നല്ല എഴുത്താണ് കേട്ടോ ആശംസകള്‍

    ReplyDelete
    Replies
    1. മിനി.പി.സി.September 16, 2012 at 1:51 PM

      കുറെ നാളായിലോ ഇതു വഴി വന്നിട്ട് ,സുഖാണോ ?

      Delete
  6. രണ്ടു 'മിനി'ക്കഥകളും നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. മിനി.പി.സി.September 16, 2012 at 1:57 PM

      വളരെ നന്ദി ഇതിലെ വന്നതിന് !

      Delete
  7. Replies
    1. മിനി.പി,സിSeptember 16, 2012 at 1:55 PM

      നന്ദി മാഷേ !

      Delete
  8. നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. മിനി പിസിSeptember 17, 2012 at 10:02 AM

      നന്ദി സ്നേഹിതാ !

      Delete
  9. അമ്മച്ചി.......
    ജഗതിയെ ഓര്‍മ്മവന്നു.!!
    കഥകള്‍ രണ്ടും ജഗപൊക :)

    ReplyDelete
    Replies
    1. മിനി.പി.സി.September 17, 2012 at 10:27 AM

      ജഗതി പറയുന്നത് പോലെ തന്നെ തോന്നി ....ജഗപൊക ഹ .ഹ.ഹ.............

      Delete
  10. അടിപൊളി കഥകള്‍
    -ആദര്‍ശ്‌

    ReplyDelete
    Replies
    1. മിനി.പി,സിSeptember 17, 2012 at 10:04 AM

      ആദര്‍ശ്‌ ഇനിയും ഇത് വഴി വരുമല്ലോ !

      Delete
  11. നല്ല രണ്ടു മിനികഥകള്‍ വായിച്ചു. സന്തോഷം മിനി.

    ReplyDelete
    Replies
    1. മിനി.പി,സിSeptember 17, 2012 at 10:05 AM

      വളരെ സന്തോഷം ഡിയര്‍ !

      Delete
  12. കുഞ്ഞുമ്മ-"ഫ്ലയിംഗ് കിസ്സ്‌ ഈസ്‌ ദി അനാട്ടമിക്കല്‍ ജസ്ട്ടാപൊസിഷന്‍ ഓഫ് ടു അര്‍ബികുലാരിസ് ഓറിസ്‌ മസില്‍സ് ഇന്‍ എ സ്റ്റേറ്റ് ഓഫ് കോണ്‍ട്രാക്ഷന്‍, ട്രാവേഴ്സിംഗ് ത്രൂ എയര്‍ ടു റീച് ദി ഇന്റെന്‍ടെഡ് ഡെസ്ടിനേഷന്‍" എന്ന് പറയാം അല്ലെ?

    ReplyDelete
    Replies
    1. മിനി.പി,സിSeptember 19, 2012 at 11:14 AM

      സന്തോഷമായിട്ട് പറഞ്ഞോളൂട്ടോ !

      Delete
  13. വായിച്ചു.ആശംസകള്‍

    ReplyDelete
    Replies
    1. മിനി.പി.സി.September 19, 2012 at 11:13 AM

      നന്ദി

      Delete
  14. അപ്പോളിതാണല്ലേ കിസ്സ്.. കൊളളാം

    ReplyDelete
    Replies
    1. മിനി.പി.സിSeptember 20, 2012 at 11:33 AM

      നന്ദിയുണ്ട്ട്ടോ ഏ സന്ദര്‍ശനത്തിന് !

      Delete
  15. എഴുത്തിന്‍റെ ശൈലി വളരെ ഇഷ്ടായി. ആദ്യത്തെ മിനിക്കഥ കൂടുതല്‍ ഇഷ്ടായി.
    www.anithakg.blogspot.com - ente blog

    ReplyDelete
    Replies
    1. മിനിപിസിJanuary 1, 2013 at 12:48 PM

      നന്ദി

      Delete