Sunday, August 5, 2012

നിഴലും നിലാവും


കവിത                                        മിനി.പി.സി



            നിഴലും  നിലാവും

"നിലാവേ  നിയെന്‍റെ  ചങ്ങാതിയാവുമോ ? "
നിഴല്‍ തന്‍റെയിരുണ്ട ഏകാന്തതയ്ക്കുള്ളില്‍നിന്നും
നിറം വാര്‍ന്ന കൈകള്‍ നീട്ടി
നിലാവോടു  ചോദിച്ചു !   നിഴലിനെ നോക്കി മുഖം കോട്ടി,
നിലാവ് പിറുപിറുത്തു
"നിലാവിന്‍റെ ചങ്ങാതിയാവാന്‍ നിഴലിനാവില്ല
നിലാവാണ്‌ ഞാന്‍ ' വ്യത്യസ്തന്‍ ,"
നിലാവ് തന്നെ നോക്കി മുഖം തിരിച്ചിട്ടും ,
നിലാവിന്‍റെ  നൂല്പാലങ്ങള്‍ക്കു  സമാന്തരമായ്
നിഴല്‍ നടന്നു ,വേപഥുവോടെ !
നിഴല്‍ പോകും വഴിയിലെ 'നിലാപ്പകര്‍ച്ചയില്‍'
നിശാഗന്ധികള്‍ വിരിഞ്ഞു !
നിഴല്‍ ഇഴപാകിയ  നിലാച്ചന്തത്തിലാറാടി
നിളാനദി വ്രീളാവതിയായ്‌ !
നിഴലോടൊട്ടി നില്‍ക്കും നിലാവിന്‍ മടിയില്‍
നിര്‍വികാരതയുടെ പുറംതോലുരിഞ്ഞ്
നിമിഷങ്ങള്‍ നിര്‍നിമേഷരായ് നില്‍ക്കെ .......
നിഴലില്ലാതെ   ,വ്യത്യസ്തനാകാനാവില്ലെന്ന
നിറമാര്‍ന്ന സത്യത്തിനു മുന്‍പില്‍
നിലാവ് മുഖം കുനിച്ചു ,പിന്നെ
നിഴലിന്‍  വഴികളിലൂടൊഴുകി  വ്യത്യസ്തനായ്
നിറവോടെ  ചോദിച്ചു
"നിഴലേ ,നിയെന്‍റെ ചങ്ങാതിയാവുമോ "

24 comments:

  1. നിഴലില്‍ആദ്യത്തെ കമന്റ്‌ അടിക്കാന്‍
    നിമിത്തമായല്ലോ
    നിസ്സാരനു.............

    ReplyDelete
  2. കറുപ്പിനൊപ്പം നില്‍ക്കുമ്പോഴാണ് വെളുപ്പ് ശ്രദ്ധിക്കപ്പെടുന്നത്.
    നിലാവിന് വിലയുണ്ടാവുന്നത് നിഴലുള്ളപ്പോഴാണ്.
    ശത്രുക്കളെയും സ്‌നേഹിക്കാനാവട്ടെ നമുക്ക്...
    സൗഹൃദദിനാശംസകള്‍!!

    ReplyDelete
    Replies
    1. നന്ദി ,സുഹൃത്തെ.അല്‍പ്പം വൈകിയ സൌഹൃദ ദിനാശംസകള്‍

      Delete
  3. നിഴലും നിലാവും സ്നേഹിതരാണോ ശത്രുക്കളാണോ...??
    പക്ഷെ രണ്ടുംകൂടെ ഇടകലര്‍ന്ന ഇരവുകളും
    ഈ കവിതയും സുന്ദരം

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ . നിലാവിന് ,അങ്ങിനെ ഒരു കോംപ്ലെക്സ് ,ഉണ്ടെങ്കില്‍ അത് മാറണ്ടേ അല്ലെ ?

      Delete
  4. നിഴലും നിലാവും പരന്ന സുന്ദരമായ വരികള്‍..

    ReplyDelete
  5. "നി" ഇല്ലാതെ നിലാവും നിഴലുമില്ലാ ല്ലേ ..

    ആശംസകള്‍..

    ReplyDelete
    Replies
    1. അതെ, ' നി ' ആണ് രണ്ടിന്റെയും ആരംഭവും ,സൌന്ദര്യവും അല്ലെ .

      Delete
  6. നിലാവ് ,നിള ,നിശാഗന്ധി ,ക്ലീഷേകളുടെ നാട്ടില്‍ ഇനിയും നിലാവുദിച്ചില്ലെന്നോ ?മിനി കഥകളില്‍ ശ്രദ്ധ ചെലുത്തുന്നതാവും കൂടുതല്‍ നന്നെന്നാണ് എന്റെ പക്ഷം .

    ReplyDelete
    Replies
    1. എന്തെങ്കിലും എഴുതാന്‍ വേണ്ടി എഴുതുന്നതല്ല ,എഴുതി പോകുന്നതാണ് ,നിരുല്‍സാഹപെടുത്തല്ലേ,മാഷേ ......................................................................................................................................................................................................................................................!

      Delete
  7. നിഴലും നിലാവും പോലെ ഇഴപിരിയാതെ കൂട്ടുവരട്ടെ അക്ഷരകൂട്ടുകള്‍...കവിത നന്നായി...അല്ല മനോഹരമായി....

    ReplyDelete
  8. നിഴലിന്‍റെ നിലനില്‍പ്പിന് നിലാവ് വേണം. നിലാവില്ലെങ്കില്‍ നിഴലും ഇല്ല. നിശ്ചയം. നന്നായി!

    പിന്നേയ്, ഈ ബ്ലോഗില് കേറുമ്പോ എല്ലാം എന്റെ മൗസ് പൊടിഞ്ഞു പൊടിഞ്ഞു പോകുന്നുണ്ട് കേട്ടോ... ഇതിപ്പോ അഞ്ചാമത്തെ മൌസാ... എന്തൂട്ടാ കഥ!

    ReplyDelete
    Replies
    1. എന്താ കഥ !വിഷ്ണു ലോകത്തിലെ മൌസും പൊടിയുമോ?..........നന്ദി സുഹൃത്തെ

      Delete
  9. അഭിനന്ദനങ്ങള്‍

    ReplyDelete
  10. കൊള്ളാം കെട്ടോ ഈ നിഴലും നിലാവും.... ഇവരു ഭയങ്കര കൂട്ടാ ല്ലേ


    ആശംസകള്

    ReplyDelete
    Replies
    1. മിനി.പി,സിSeptember 21, 2012 at 2:26 PM

      താങ്ക്സ്ട്ടോ .വല്ല്യ കൂട്ടാ !രണ്ടുപേര്‍ക്കും ഈഗോയും കുറവല്ല !

      Delete
  11. വല്ലാത്ത നിലാവുള്ള ദിവസങ്ങളിലെ ആ "കറുത്ത വെളിച്ചം" ശരിക്കും ഭയപ്പെടുത്തും, അതുപോലെത്തന്നെയായിരിക്കാം നിഴലിന്റെ ഇരുണ്ട ഏകാന്തതയും! ആ കാര്യത്തിലവർക്ക് ചങ്ങാത്തമാവാമായിരുന്നു.

    ReplyDelete
    Replies
    1. മിനിപിസിOctober 9, 2012 at 1:16 PM

      ചങ്ങാത്തത്തിന് തടസ്സം നിഴലിന്‍റെ "ഞാന്‍ വ്യത്യസ്തനാണെന്ന "ഭാവമായിരുന്നു ! നന്ദി ചീരാമുളകേ !

      Delete
  12. നിലാവ്...നിഴല്‍...വിട്ടുപിരിയാത്തകൂട്ടുകാര്‍...

    ReplyDelete
  13. നിഴലില്ലാത്ത നിലാവില്ല...രണ്ടും ശോകത്തിന്റെ സിംബലുകള്‍...നന്ന് ഇനിയും വരാം...

    ReplyDelete