Thursday, October 24, 2013

മൈക്രോ കവിതകള്‍



  മൈക്രോ കവിതകള്‍                      മിനി പി.സി
        

നിഷേധ വോട്ട്
ഭൂരിപക്ഷ വോട്ടിന്‍റെ  പിന്‍ബലത്തില്‍
വീണ്ടുമവര്‍ ഭരണം കയ്യാളവെ
നിഷേധ വോട്ടിട്ട ഞങ്ങള്‍
അസാധുവാക്കപ്പെട്ടവരെപ്പോലെ  
തലകുനിച്ചു നിന്നു .
        

സ്ത്രീയെന്നു വിളിക്കരുതേ
 നൊന്തു പെറ്റ മക്കളെ
  കഴുത്തുഞെരിച്ച് കാലപുരിയ്ക്കയച്ചവളെ
   സ്ത്രീയെന്നു വിളിക്കരുതേ ...........”.
                          


  ക്ലബ്ബിംഗ്

ക്ലബ്ബിംഗ് നടത്തി നടത്തി
  കുടുംബങ്ങളെ വഴിയാധാരമാക്കുന്നവരെ നോക്കി
  പെരുവഴികള്‍ ആര്‍ത്തുവിളിച്ചു
  “ നാറികള്‍..............”
                               


അസൂയയും കഷണ്ടിയും

അസൂയയ്ക്ക് ചിരിയടക്കാനായില്ല
കഷണ്ടിയ്ക്ക് മരുന്നായത്രേ
എനിയ്ക്കോ ?
അതുകേട്ട് കണ്ണീരോടെ കഷണ്ടി സമ്മതിച്ചു
നീ ചിരംജീവി തന്നെ !

70 comments:

  1. കൊള്ളാം കടലമണി കവിതകള്‍

    ReplyDelete
    Replies
    1. മൈക്രോ കവിതകള്‍ ഇനി വേണ്ട , ഇനിയങ്ങോട്ട് കടലമണിക്കവിതകള്‍ എന്ന് പറയാം , നല്ല ഭാവന അഭിനന്ദനങ്ങള്‍ .......കടലമണിക്കവിതകള്‍ !

      Delete
    2. ആ പേര് നമ്മുടെ ഇരിങ്ങാട്ടിരി മാഷ്‌ സ്വന്തമാക്കിയില്ലേ എന്നൊരു ശങ്ക :(

      Delete
    3. ഇരിങ്ങാട്ടിരി മാഷ്‌ ?

      Delete
  2. അസൂയയും കഷണ്ടിയും കലക്കിയല്ലോ...വോട്ട് പോട്ടേ...സ്ത്രീ അവള്‍ സര്‍വം സഹ.ക്ലബ്ബിംഗ് ഒരു വാതിലാണ് .

    ReplyDelete
    Replies
    1. വളരെ നന്ദി അനീഷ്‌ .വളരെ നല്ല അവലോകനം

      Delete
  3. Replies
    1. ഉം ..........മനസ്സിലായി ,അസൂയേം കഷണ്ടീം .........അല്ലെ !

      Delete
  4. ഒറ്റവരികളില്‍ ഒരുപാട് ഒതുക്കിയിട്ടുള്ളതിനാല്‍ എല്ലാം ഒന്നിനൊന്ന്‌ മെച്ചം..
    ആശംസകളോടെ..

    ReplyDelete
    Replies
    1. വളരെ നന്ദി സര്‍ , ഈ ആശംസകള്‍ക്ക് !

      Delete
  5. " നിഷേധ വോട്ടു ചെയ്ത സ്ത്രീ, അസൂയ കൊണ്ട് ക്ലബ്ബിംഗ് നടത്തി.........." !!!@@

    കഥകള്‍ ഇനിയും ചുരുക്കരുത്..ബ്ലീസ് !!

    ReplyDelete
    Replies
    1. ഇത് കഥയല്ല മാഷേ ,,,,കവിതയാണ്‌ട്ടോ.

      Delete
  6. നന്നായിരിക്കുന്നൂ.....ആശംസകൾ

    ReplyDelete
  7. മൈക്രോ കവിതകള്‍ ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  8. സ്ത്രീയെന്നു വിളിക്കരുതേ
    “ നൊന്തു പെറ്റ മക്കളെ
    കഴുത്തുഞെരിച്ച് കാലപുരിയ്ക്കയച്ചവളെ
    സ്ത്രീയെന്നു വിളിക്കരുതേ ...........”.

    എല്ലാം സഹിക്കാം ഇതു മാത്രം സഹിക്കാൻ പറ്റുന്നില്ല............

    ReplyDelete
    Replies
    1. ക്ഷമിയ്ക്കൂ .....സഹിക്കൂ ...................!

      Delete
  9. കൊള്ളാം :) വോട്ടും, അസൂയയും കഷണ്ടിയും ഇഷ്ടമായി...

    ReplyDelete
    Replies
    1. ഹരിപ്രിയ വളരെ സന്തോഷം .

      Delete
  10. കൊള്ളാം, ഒടുവിലത്തെ കൂടുതല്‍ ഇഷ്ടമായി, നല്ല ഒതുക്കം

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ടുട്ടോ ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .

      Delete
  11. കഷണ്ടിയ്ക്ക് മരുന്നോ..........??
    എവിടേ എവിടേ!!

    ReplyDelete
    Replies
    1. അജിത്തേട്ടന്‍ അറിഞ്ഞില്ലേ ? ലണ്ടനിലെ darham university യും americayile colombia university യും സംയുക്തമായാണ് കണ്ടെത്തിയത് ...വിശദ വിവരങ്ങള്‍ ദക്ഷിണ വെച്ചാല്‍ പറയാം .ചെലവ് ഏകദേശം 9.5 lakhs വരും .

      Delete

  12. തെറ്റുകൾ സാർവത്രികമായ സമൂഹത്തിൽ തെറ്റ് ചെയ്യാത്തതാണ്‌ തെറ്റ്.കാലത്തിനൊത്ത് സ്ത്രീയും മാറി അതിലെന്താ തെറ്റ്.
    അസൂയക്കുമുന്നിൽ കഷണ്ടിയും തോറ്റു ..
    പ്രബുദ്ധരല്ലാത്ത സമ്മതിദായകർ ജനാധിപത്യത്തിന്റെ ശാപം ...
    എല്ലാ കവിതകളും ഒന്നിനൊന്ന് മെച്ചം..ആശംസകൾ

    ReplyDelete
    Replies
    1. തെറ്റിനെ തെറ്റുകൊണ്ടെടുക്കുന്നതാണ് തെറ്റ്.................ശരിയല്ലേ ?
      നന്ദി ശരത് ..

      Delete
  13. തങ്കപ്പന്‍October 24, 2013 at 9:30 PM

    ഇത് കവിതകള്‍ അല്ല വാചകങ്ങള്‍ അല്ലെ ?

    ReplyDelete
    Replies
    1. ഇത് ഗദ്യ കവിതകള്‍ ആണ് മാഷേ .

      Delete
  14. ഈ മൈക്രോകൾ കവിതകൾ എന്ന നിലയിൽ നോക്കുകയാണെങ്കിൽ
    എന്തോ എല്ലാ തവണത്തേയും പോലെ അത്ര ഗുമ്മായിട്ടില്ല കേട്ടൊ മിനി

    ReplyDelete
    Replies
    1. ഗുമ്മായില്ല അല്ലെ മുരളിയേട്ടാ ............? സാരല്യ അടുത്ത തവണയാവട്ടെ !

      Delete
    2. തങ്കപ്പന്‍October 25, 2013 at 10:51 PM

      പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ലാ

      കുറച്ചു കൂടെ നന്നായി എഴുതണം

      Delete
    3. പ്രിയ തങ്കപ്പാ , ശൌര്യം കൂടുതലാവുന്നു എന്നാണ് പൊതുവേ അഭിപ്രായം ,ഇനിയും കൂട്ടിയാല്‍ ?

      Delete
  15. നല്ല അവതരണം,മൈക്രോ കവിത എന്നതിനേക്കാള്‍ കുറിക്കു കൊള്ളുന്ന പ്രയോഗങ്ങള്‍ ആയി മാറി.ആശംസകള്‍

    ReplyDelete
  16. നിഷേധവോട്ടു് നന്നായി എഴുതി. അസൂയയും കഷണ്ടിയും കൊള്ളവുന്ന മൈക്രോ കവിതയായി.

    ReplyDelete
  17. നന്നായിരിക്കുന്നൂ.....ആശംസകൾ
    www.hrdyam.blogspot.com

    ReplyDelete
    Replies
    1. ഷംസു , ഈ വരവില്‍ വളരെ സന്തോഷം !

      Delete
  18. This comment has been removed by the author.

    ReplyDelete
  19. Oh.............current affairs ,gdlk mini ,fight like Leena Manimeghalai

    ReplyDelete
    Replies
    1. ലീനാ മണിമേഖല ! നന്ദി കെവിന്‍ .

      Delete
  20. നിഷേധ വോട്ടിന്‌ ഭൂരിപക്ഷം കിട്ടിയാലോ.....?

    ‘അസൂയയും കഷണ്ടിയും’ വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  21. നല്ല ഭാവനതന്നെ പാവം അസൂയ ......

    ReplyDelete
    Replies
    1. അസൂയ ആരാ മോന്‍ ...........! നന്ദി കുമാര്‍ !

      Delete
  22. കുറെ കാലത്തിനു ശേഷമാണ് ഈ വഴി...

    ഹൈക്കു കവിതകൾ കാലികം ചിന്താനീയം... ആശംസകൾ മിനീ...

    ReplyDelete
    Replies
    1. വളരെ നന്ദി എം.എം.പി ...വീണ്ടും വരിക

      Delete
  23. ഹ ഹ ഹ എല്ലാം ഇഷ്ടപ്പെട്ടു പക്ഷെ നാലാമൻ കൂടുതൽ ചിരിപ്പിച്ചു

    ReplyDelete
    Replies
    1. വളരെ സന്തോഷം ഈ വരവിന് !

      Delete
  24. ഇക്ക് ഒന്നും നാലും ഇഷ്ടായി...
    കുറച്ചു വരികളില് വലിയ ആശയം..
    ഞാനും ചേച്ചി൯റെ ഫേനാവാ..:)

    ReplyDelete
    Replies
    1. ചേച്ചീടെ ഫാനൊന്നും ആകേണ്ട കുട്ടാ ...കുഞ്ഞനുജന്‍ ആയാല്‍ മതി ..സ്നേഹം.... സന്തോഷം ...മിട്ടായി ...ഒക്കെ ഉണ്ട്ട്ടോ

      Delete
  25. കഷണ്ടിക്കു മരുന്നോ? ചുമ്മാ...'അസൂയ' തന്നെ....!

    ReplyDelete
    Replies
    1. മിനിപിസിNovember 4, 2013 at 2:53 PM

      അല്ല കഷണ്ടിയ്ക്ക് മരുന്നുണ്ട് മാഷേ ..........

      Delete
  26. മൈക്രോ രചനകൾ
    ഇന്നിന്റെ ആവശ്യം
    സമയ ദാരിദ്ര്യത്താൽ
    വലയുന്ന മർത്യർക്ക്
    വന്നൊന്നു നോക്കി
    പോകുവാനും ഒരു
    ചെറു കുറി കുറിക്കുവാനും
    ഇത് തന്നെ ഭേദം
    കുഞ്ഞു രചനകൾ
    എല്ലാം ഇഷ്ടായി
    പക്ഷെ അസൂയയും കഷണ്ടിയും
    ​ശരിക്കും പിടിച്ചു ​
    ആശംസകൾ

    ReplyDelete
    Replies
    1. മിനി പിസിNovember 8, 2013 at 12:23 PM

      വളരെ നന്ദി സര്‍ .

      Delete
  27. എല്ലാം നന്നായി.
    എങ്കിലും കൂടുതലിഷ്ടമായത് 'നിഷേധ വോട്ട്' തന്നെ.

    ReplyDelete
    Replies
    1. മിനിപിസിNovember 8, 2013 at 12:08 PM

      നന്ദി ശ്രീ .

      Delete
  28. മൈക്രോ കവിതക്കുള്ളിന്നുള്ളില്
    ആക്രോശിക്കും മൌനങ്ങള് !
    വാക്കുകള് അമ്പുകള് ,ആശയമോ
    അതിലു മമൂര്ത്ത അതി മധുരം !

    ReplyDelete
  29. മിനിപിസിNovember 8, 2013 at 12:03 PM

    പ്രിയ സാക്ഷി സന്തോഷം .

    ReplyDelete
  30. രണ്ടു വരിയില്‍ രണ്ടായിരം വരികള്‍ :) കൊള്ളാം ട്ടോ മിനീ

    ReplyDelete
  31. മിനിപിസിNovember 10, 2013 at 9:39 PM

    ആര്ഷാ....................................നന്ദി .

    ReplyDelete
  32. ഇത് വായിച്ചിട്ട് എനിക്ക് അസൂയ വരുന്നു ....
    നല്ല കവിതകൾ അയൽക്കാരി

    ReplyDelete
    Replies
    1. മിനി പി സിNovember 11, 2013 at 10:46 AM

      നന്ദി അയല്‍ക്കാരാ ....

      Delete
  33. വളരെ സുന്ദരം ഈ വരികള്‍ ഓരോന്നും
    അര്‍ത്ഥസമ്പുഷ്ടമായ രചനകള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. മിനിപിസിNovember 11, 2013 at 11:23 AM

      വളരെ നന്ദി ഈ വരവിന് .

      Delete
  34. Replies
    1. മിനിപിസിNovember 11, 2013 at 11:28 AM

      വളരെ സന്തോഷം .

      Delete
  35. https://www.facebook.com/photo.php?fbid=272523526205811&set=a.122145084576990.6073.120002794791219&type=1&relevant_count=1

    ReplyDelete