Saturday, June 9, 2012

സ്വര്‍ഗം നഷ്ട്ടമാക്കുന്നവര്‍


കവിത                                      മിനി.പി.സി

           സ്വര്‍ഗം  നഷ്ട്ടമാക്കുന്നവര്‍

"
ചില മാലാഖമാരങ്ങിനെയാണ് ..................

സിറസ്‌  മേഘം പോലെ  ചിറകുകള്‍  ഉണ്ടായാലും

മനം  നിറയാന്‍ ' ഹല്ലേലുയ്യാ ' സ്തുതികളുന്ടെന്നാലും

അസംതൃപ്തിയുടെ മിന്നല്‍പൊട്ടുകള്‍ ,ഉള്ളില്‍ നിറയവേ

അത്യുന്നതന്‍റെ  ഇരിപ്പിടം  നോക്കിയവര്‍

ഉള്ളില്‍  അനീതി  നിരൂപിക്കും !

ഫ്രാത്തും ,ഹിദേക്കലും  ഹവീലാ ദേശവും വിട്ട്‌

വിഷലിപ്തമായ പെരിയാറും  ചാലിയാറും നോക്കിയവര്‍ ,

നെടുവീര്‍പ്പിടും !

ജീവവൃക്ഷത്തിന്‍  ഫലം നുകര്‍ന്ന അവരുടെ  നാവില്‍ ,

ഓര്‍ഗാനിക്‌  പഴങ്ങളെയോര്‍ത്ത്  വെള്ളമൂറും.......!

ലൂസിഫറുടെ  ഹൃദയങ്ങള്‍  ആവര്‍ത്തിക്കപ്പെടവേ

മിന്നലിന്‍ തിളക്കമാര്‍ന്ന  വാളിനാല്‍ അവര്‍ വെട്ടിവീഴ്ത്തപ്പെടും !

സ്വര്‍ഗം  നഷ്ടമാകുമ്പോള്‍ മാത്രം  അവരറിയും
അതിമോഹത്തിന്‍റെ  വിലയും  വിലക്കും !        "

21 comments:

  1. പറുദീസാ നഷ്ടം ..മാലാഖമാര്‍ ആകാതിരിക്ക നാം

    ReplyDelete
    Replies
    1. ചില മാലാഖമാര്‍ക്കാ കുഴപ്പം .

      Delete
  2. ആ പഴം തിന്നരുതെന്ന് വാസ്തവമായും പറഞ്ഞിട്ടുണ്ടോ...??

    ReplyDelete
    Replies
    1. ഉവ്വ് ,അത് അനുസരിചിരുന്നെങ്കില്‍ ?

      Delete
  3. ഞാന്‍ പറുദീസയില്‍ നിന്ന് പണ്ടേ പുറത്താണ്.....
    ആശംസകള്‍

    ReplyDelete
  4. ചാലിയാര്‍ ഇപ്പോള്‍ വിഷലിപ്തമല്ല.:)
    അതിന്റെ കരയിലുള്ളവര്‍ മാലാഖമാരുമല്ല. :)

    ReplyDelete
    Replies
    1. സോറി ,വിഷലിപ്തമല്ലെന്നറിഞ്ഞതില്‍ മനസ് നിറഞ്ഞ സന്തോഷം .

      Delete
  5. which software you use 2 type in malayalam

    ReplyDelete
  6. നല്ല വരികള്‍ ...

    ഒന്ന് കൂടി ഒതുക്കി എഴുതി നന്നാക്കാമായിരുന്നു എന്ന് തോന്നി ...

    ചിലപ്പോള്‍ കവിത വിശകലനം ചെയ്യാന്‍ അറിയാത്ത ഒരുവന്റെ വ്യര്‍ത്ഥ ചിന്തകള്‍ ആവാം !!!

    ആശംസകള്‍

    ReplyDelete
    Replies
    1. എന്തായാലും ,ആ അഭിപ്രായം സ്വീകരിച്ചിരിക്കുന്നു ! നന്ദിയുണ്ട് .....................

      Delete
  7. Replies
    1. ആശംസകള്‍ സഹര്‍ഷം സ്വാഗതം ചെയ്തു കൊള്ളുന്നു !

      Delete
  8. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും............

    ReplyDelete
    Replies
    1. എന്താ ചെയ്ക ?ഇനിയെന്നു മാറുമോ ഈ സ്വഭാവം അല്ലെ .

      Delete
  9. THANK YOU .......................... ....................................

    ReplyDelete
  10. നന്നായിരിക്കുന്നു.
    ആശംസകള്‍ !

    ReplyDelete
    Replies
    1. സ്വന്തം സുഹൃത്തിന് നന്ദി ..വരുന്നുണ്ട് അത് വഴി .

      Delete
  11. സ്വര്‍ഗം നഷ്ടമാക്കരുതേ...
    അത് തീരാത്ത വേധനയാകും..

    ReplyDelete
    Replies
    1. മിനി പിസിNovember 26, 2012 at 12:23 PM

      അതെ .......................

      Delete