Saturday, April 11, 2015

കവിത - വിഷുക്കണി

  എല്ലാ ചങ്ങാതിമാര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍!                                                                                       


കവിത                മിനി.പി.സി
        വിഷുക്കണി

“ മുരളികയൂതി കള്ളച്ചിരിയാര്‍ന്നു

നില്‍ക്കുമെന്‍ കണ്ണാ കാണുന്നു

ഞാനിന്നു നിന്‍ ശ്യാമമുഖകമലം

മരതകകാന്തിയോലുമീ

കൊന്നപ്പൂങ്കുലകള്‍ക്കിടയില്‍

പുതുസ്വപ്നങ്ങള്‍ പകര്‍ന്നേകും

പ്രഭയാര്‍ന്നു നില്‍ക്കുമീ നിലവിളക്കും

ഓട്ടുരുളിയും പൊന്‍നാണ്യങ്ങളും

കണ്മഷിക്കൂട്ടും,കുങ്കുമചെപ്പും,

കണിവെള്ളരിയും ,വാല്‍ക്കണ്ണാടിയില്‍

തെളിയുമെന്‍ പ്രസന്ന വദനവും

ഇനിയെന്നും പുതുതാര്‍ന്നിരിയ്ക്കാന്‍

വരിക കണ്ണാ വന്നു നീയെന്‍ മനതാരില്‍

പാടുക വിഷുപക്ഷിയായ്‌ ഇനിയെല്ലാ നാളിലും !”

44 comments:

  1. വിഷുപ്പക്ഷികൾ നാടൊഴിഞ്ഞുപോയെങ്കിലും ഇനിയും അവ വന്നണയുമെന്ന പ്രതീക്ഷയോടെ " വിഷു ആശംസകൾ "

    ReplyDelete
  2. നല്ല പ്രതീക്ഷകള്‍ വിഷു ആശംസകള്‍

    ReplyDelete
  3. വിഷു ആശംസകൾ...

    “മുരളികയൂതി കള്ളച്ചിരിയാര്‍ന്നു...”
    [എന്തിനാണ് അതിനെ കള്ളനാക്കിയത്... അദ്ദേഹത്തിന് നന്നായി ചിരിക്കാനറിയാമല്ലൊ...!]

    ReplyDelete
    Replies
    1. കള്ളനാണല്ലോ....കണ്ണന്‍ !

      Delete
  4. ഐശ്വര്യം നിറഞ്ഞ വര്‍ഷം ആശംസിക്കുന്നു

    ReplyDelete
  5. വിഷു ആശംസകള്‍.
    വരികള്‍ മിനിയുടെ മറ്റു ചില കവിതകളോളം ഉയര്‍ന്നില്ല

    ReplyDelete
    Replies
    1. വിഷു സ്പെഷ്യല്‍ ആണ് ജോസ്‌ലെറ്റ് .

      Delete
  6. ശാന്തിയും,സമാധാനവും,ഐശ്വര്യവും നിറഞ്ഞ വിഷു ആശംസകള്‍

    ReplyDelete
    Replies
    1. സര്‍ ഒത്തിരി സന്തോഷം !

      Delete
  7. ഒട്ടുരുളിയിൽ ഒരുക്കി വച്ച വിഷുക്കണിയും
    കണ്ണൻറെ കനക വിഗ്രഹവും
    കണി കണ്ടുണരുക
    സമൃദ്ധിയുടെ ഒരു നല്ല നാളേയ്ക്കു വേണ്ടി.

    ReplyDelete
  8. വിഷുക്കണി നന്നായിരുന്നു

    ReplyDelete
    Replies
    1. സന്തോഷം നീര്‍മാതളം .

      Delete
  9. ഇനിയെന്നും പുതുതാര്‍ന്നിരിയ്ക്കാന്‍

    വരിക കണ്ണാ വന്നു നീയെന്‍ മനതാരില്‍. Good.

    ReplyDelete
  10. വിഷുപ്പക്ഷികള്‍ ഇന്നെവിടെ! ആശംസകള്‍ മിനിക്കുട്ടീ

    ReplyDelete
    Replies
    1. സന്തോഷം ആര്‍ഷൂ..................

      Delete
  11. മരതകകാന്തിയോലുമീ

    കൊന്നപ്പൂങ്കുലകള്‍ക്കിടയില്‍-


    ഇവിടെ എന്തോ ഒരിത് പോലെ ,,, ,,, കൊന്നപ്പൂ പീതവർണ്ണമല്ലെ??

    ReplyDelete
    Replies
    1. അതെ , പക്ഷെ അതിനെ പൊതിഞ്ഞു നില്‍ക്കുന്ന ഇലകള്‍ പകരുന്ന മരതക കാന്തിയില്ലേ ...അതാണ്‌ ഉദേശിച്ചത് .നന്ദി വഴിമരങ്ങള്‍.

      Delete
  12. വരിക കണ്ണാ വന്നു നീയെന്‍ മനതാരില്‍

    പാടുക വിഷുപക്ഷിയായ്‌ ഇനിയെല്ലാ നാളിലും......!

    മിനിച്ചേച്ചി എന്തെഴുതിയാലും ഇഷ്ടമാണെനിക്ക്......

    ReplyDelete
  13. ഈ വിഷുക്കണി ഇന്നാണ് കണി കണ്ടത്..

    ReplyDelete
  14. ഞാനും വിഷുക്കണി കാണാൻ വൈകി. ഐശ്വര്യപൂർണ്ണമായ ഒരു വർഷം ആശംസിക്കുന്നു.

    ReplyDelete
  15. Nice ! Oru vishukani kanda pratheethi

    ReplyDelete
  16. അജിത്തേട്ടാ ....സന്തോഷം.

    ReplyDelete
  17. വിഷുക്കണി കാണാൻ വൈകി.....പല ലിങ്കുകളില്‍ കയറി ഇവിടെയെത്തി...... എങ്കിലും പ്രതീക്ഷയുണ്ട്....
    പാടുക വിഷുപക്ഷിയായ് ഇനി എല്ലാ നാളിലും.........
    പ്രതീക്ഷയുടെ എഴുത്തിന് ഭാവുകങ്ങള്‍.....

    ReplyDelete
  18. ഈ നല്ല എഴുത്തിനു എന്റെ ആശംസകൾ...

    ReplyDelete
  19. കവിതയെഴുതാനുള്ള കഴിവ് ഒരു വലിയ ദൈവാനുഗ്രഹം തന്നെ!

    ReplyDelete
  20. കവിതയെഴുതാനുള്ള കഴിവ് ഒരു വലിയ ദൈവാനുഗ്രഹം തന്നെ!

    ReplyDelete
  21. അതിമനോഹരമായിരിക്കുന്നു.......

    ReplyDelete