Monday, December 22, 2014

അനുഭവങ്ങള്‍---മിനി.പി.സി

കുഞ്ഞുമറിയയും ഞാനും

മിക്ക ഞായറുകളും വിടരാന്‍ വെമ്പി നില്‍ക്കുന്ന ലില്ലിപ്പൂക്കള്‍ പോലെ സുന്ദരികളാണ് ...പുലരിയും ,നേര്‍ത്ത മഞ്ഞിന്‍ തണുപ്പും ,പള്ളിമണിയും വിശുദ്ധ ആരാധനയും ......പള്ളിയകത്തെ കുന്തിരിക്കപ്പുകയും അങ്ങനെ അലൌകികമായ ഒരു അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നങ്ങനെ നില്‍ക്കുമ്പോഴാണ് കൃത്യം വലത്തെ കാല്‍മുട്ടില്‍ ഒരു ഞോണ്ടല്‍ ...ആദ്യമത് കാര്യമാക്കിയില്ലെങ്കിലും ഞോണ്ടലുകളുടെ എണ്ണം കൂടിയപ്പോള്‍ കണ്ണുതുറന്നു നോക്കി ,സണ്ടേസ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിയ്ക്കുന്ന കുഞ്ഞു മറിയയാണ് .
"ഉം ?"
ഞാന്‍ ചോദ്യ ഭാവത്തില്‍ അവളെ നോക്കി .അവള്‍ തന്‍റെ ഹെയര്‍ ബോയ്ക്ക് മുകളിലൂടെ കുഞ്ഞു സ്ഫടികപൊട്ടുകളുള്ള വെളുത്ത ഷാള്‍ വലിച്ചിട്ട് ഞാവല്‍പ്പഴം പോലുള്ള കണ്ണുകള്‍ എന്നിലേയ്ക്ക് വിടര്‍ത്തിവെച്ച് ഒരു ചോദ്യം .
"മിസ്സേ...നാന്‍ പാസ്സായോ? എയിത്തു പരീസ്സ ആയിരുന്നതോണ്ട് ഒരു സംസേം...ജയിച്ചാ മത്യാര്‍ന്നു ."
പെട്ടെന്ന് അവളുടെ ചോദ്യവും ആത്മഗതവും കേട്ട് എനിക്ക് ചിരിവന്നു .അതിന് കുഞ്ഞു മറിയയ്ക്ക് എഴുതാന്‍ അറിയോ? എന്‍റെ സംശയം ഞാന്‍ അവളോട് ചോദിച്ചില്ല .കുഞ്ഞു മറിയ ഡേസ്കൂളില്‍ മൂന്നാം ക്ലാസ്സില്‍ ആയിട്ടേയുള്ളൂ.പ്രായം വളരെ കുറവാണ് .
"മിസ്സേ ...ഇയിന്‍റെ ഫര്‍ട്ടിഫിക്കറ്റ്‌ ഉണ്ടെഞ്ഞിലാണോ കല്ലാണം കയിച്ചാന്‍ പറ്റ്വാ ."
ദേ വരുന്നൂ കുഞ്ഞു മറിയയുടെ അടുത്ത ചോദ്യം .ഇത്തരം ചോദ്യങ്ങളും ഉത്തരങ്ങളുമാണ് കുഞ്ഞുമറിയയെ എന്‍റെ പരിചയക്കാരിയാക്കിയത്..അല്ലെങ്കില്‍ എട്ടാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഞാനെങ്ങനെയാണ് നിഷ്ക്കളങ്കയായ ഈ പൂവിന്‍റെ പേരുവരെ ഇത്ര കൃത്യമായി ഓര്‍ത്തു വെച്ചത് .രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വര്‍ഷാന്ത്യ പരീക്ഷ നടക്കുന്ന സമയം .ഒന്നാം ക്ലാസ്സിലെ കുട്ടികളോട് ചോദ്യം ചോദിക്കാന്‍ അന്ന് ഞാനും ഉണ്ടായിരുന്നു .കുട്ടികളില്‍ വളരെ കുറച്ചു പേരെയേ പരിചയമുള്ളു...അവര്‍ക്കും അങ്ങനെതന്നെ .അതുകൊണ്ട് പരീക്ഷ തുടങ്ങും മുന്‍പ് അവരുടെ ക്ലാസ്സ്‌ ടീച്ചര്‍ പറഞ്ഞു
" പഠിപ്പിക്കാത്ത ടീച്ചര്‍മാര്‍ ചോദിക്കുമ്പോള്‍ കുട്ടികള്‍ക്കൊരു പേടീം സങ്കോചവും ഒക്കെ ഉണ്ടാവും അതുകൊണ്ട് അവര്‍ക്ക് ശരിക്കും ക്ലൂവൊക്കെ കൊടുക്കണം ."
അതിനെന്താ ക്ലൂ കൊടുക്കാലോ ഞാന്‍ സമ്മതിച്ചു ..അങ്ങനെ ചോദിച്ചു ചോദിച്ച് കുഞ്ഞു മറിയയുടെ ഊഴമായി .അവള്‍ വന്നു വലതു കയ്യുടെ ചൂണ്ടുവിരല്‍ കടിച്ച് ,ഇടതു കൈകൊണ്ട് വെളുത്ത ഉടുപ്പിന്‍റെ നെഞ്ചിലുള്ള ചുവന്ന പൂ നുള്ളിപ്പൊളിച്ച് നാണിച്ചും,സങ്കോചിച്ചും അവള്‍ നിന്നു.പേരും വീടും ,വിശേഷങ്ങളും ഒക്കെ ചോദിച്ച് കഴിഞ്ഞപ്പോഴെയ്ക്കും കുഞ്ഞു മറിയ ഉഷാറായി .ഏകദേശം നാലഞ്ചു ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി കുഞ്ഞു മറിയയ്ക്ക് അറിയാവുന്ന ഒരേയൊരുത്തരം "ചാത്താന്‍ " എന്ന് മാത്രമാണെന്ന്
."ഇതെന്താ ഈ കുട്ടി ഇങ്ങനെ?"
എന്ന ചോദ്യത്തിന് അവളുടെ ക്ലാസ്സ്‌ ടീച്ചര്‍ പറഞ്ഞു .
"വല്ല കാലത്തുമൊക്കെയെ ക്ലാസ്സില്‍ വരാറുള്ളു "
ഒന്നാം ക്ലാസ്സിലെ കുട്ടിയെ തോല്‍പ്പിക്കുന്നതെങ്ങനെയാണ്? ആ ബാലശാപം വേണ്ട .ക്ലൂവിന്‍റെ അളവ് കൂട്ടിക്കൊടുക്കാം ...അവള്‍ക്കു മുന്‍പും,പിന്‍പും വന്നവരൊക്കെ അമ്പതില്‍ അമ്പതും വാങ്ങിപ്പോകുന്നത് കണ്ടിട്ടും ഈ "ചാത്താനില്‍" കൂടുതല്‍ അവള്‍ക്കൊന്നും പറയാനില്ല .അങ്ങനെ പൂരിപ്പിക്കുക വിഭാഗത്തില്‍ പെട്ട ചോദ്യങ്ങളെത്തി ,ആദ്യ ചോദ്യം "ഞാനാണ് ജീവന്‍റെ -"(ഞാനാണ് ജീവന്‍റെ അപ്പം .ഇതാണ് ഉത്തരം .കര്‍ത്താവ് സ്വയം വിശേഷിപ്പിച്ചതാ ണ്)
ഞാന്‍ അവളോട്‌ ചോദിച്ചു,
" ഞാനാണ് ജീവന്‍റെ ഡാഷ് ...ഈ ഡാഷില്‍ എന്താന്നു പറയൂ "
" ഡാശോ ...അയെന്നതാ ?"
അവളുടെ മറുചോദ്യം .ഞാന്‍ ക്ലൂ കൊടുത്തു തുലഞ്ഞു ഒടുവില്‍
ഇത്രേം പറഞ്ഞു ,
" ഇതേ...യേശുവപ്പച്ചന്‍ പറഞ്ഞ കാര്യാ .ആ ഡാഷില്‍ മോള്‍ രാവിലെ കഴിക്കുന്ന ഒരു പാപ്പത്തിന്‍റെ പേരുണ്ട് ."
അതുകേട്ടതും അവളുടെ മുഖത്തൊരു പ്രകാശം പരന്നു...എന്‍റെ ദൈവമേ ...അങ്ങനെ ഒരു ചോദ്യത്തിനെങ്കിലും ഇവള്‍ ഉത്തരം പറഞ്ഞല്ലോ ,ആശ്വാസത്തോടെ മറുപടിയ്ക്കായി ഞാന്‍ കാത്തു ,അവള്‍ വര്‍ധിച്ച സന്തോഷത്തോടെ ,ആഹ്ലാദത്തോടെ എല്ലാരേം നോക്കി ഉറക്കെ പറഞ്ഞു ,
" നാനാണ് ചീവന്‍റെ "ഉണ്ട" ...."(അവള്‍ കാലത്തെ കഴിക്കുന്ന പാപ്പം അവലോസുണ്ടയാണെന്നു ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ .അതുകേട്ട് അന്ന് ചിരിച്ച ചിരി )
ആ "ഉണ്ട "കുഞ്ഞുമറിയയാണ് ഇത് ...
" കല്ല്യാണം കഴിക്കാന്‍ പത്താം ക്ലാസ്സിലെ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത് കുഞ്ഞുമറിയെ.നാലാംക്ലാസ്സിലെയല്ല ."
ഞാന്‍ പറഞ്ഞു .അതുകേട്ട് അവള്‍ കൂളായി ഇങ്ങനെ ആശ്വസിച്ചു ,
"ആനോ...ഓ ...അപ്പൊ ,നാലീതോറ്റാലും കൊയപ്പോലല്ലോ ."

45 comments:

  1. മിനിച്ചേച്ചീ..
    എഴുത്ത് രസമുണ്ട് ട്ടോ..
    ചിരിപ്പിച്ചു..
    കുഞ്ഞിമറിയക്ക് പത്തൊക്കെ പാസായി മിടുമിടുക്കനായ പയ്യനെ കിട്ടട്ടെ...
    ആശംസകള്..

    ReplyDelete
  2. നന്നായി ചിരിച്ചു. congrats.

    ReplyDelete
  3. ഒരു നല്ല കുഞ്ഞു കഥ. കുഞ്ഞു മറിയയെപ്പോലെ.

    ReplyDelete
  4. ക്ലൂ വിന്‍റെ കാര്യേ....!!
    രസായി കുഞ്ഞുക്കഥ.
    ആശംസകള്‍

    ReplyDelete
    Replies
    1. ഇപ്പൊ എല്ലാര്‍ക്കും ക്ലൂ വേണോലോ എന്തിനും .നന്ദി സര്‍.

      Delete
  5. നാനാണ് ചീവന്റെ ഉന്റ!!!

    ReplyDelete
    Replies
    1. ഈ പിള്ളേരുടെ ഒരു കാര്യേ .........

      Delete
  6. ടീച്ചറും അനുഭവങ്ങളും ..രസായിട്ടുണ്ട് ......

    ReplyDelete
    Replies
    1. നന്ദി ഈ വായനയ്ക്കും അഭിപ്രായത്തിനും .

      Delete
  7. കുഞ്ഞു മറിയയുടെ കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ രസായിട്ടോ മിനി ..

    ReplyDelete
  8. "ആനോ...ഓ ...അപ്പൊ ,നാലീതോറ്റാലും കൊയപ്പോലല്ലോ ." നമ്മടെ കുഞ്ഞുമാരിയക്കൊരു കുഞ്ഞുമ്മ.... by മിഴി കണ്ണൂര്‍

    ReplyDelete
  9. രസായിട്ട് പറഞ്ഞു.....

    ReplyDelete
  10. കുഞ്ഞു മറിയയുടെ കുഞ്ഞു കഥ... നന്നായിരിക്കുന്നു

    ReplyDelete
  11. പാവം കുഞ്ഞു മറിയ... :)

    ReplyDelete
    Replies
    1. അവള്‍ അത്രയ്ക്ക് പാവമൊന്നുമല്ല സംഗീത് ,കുറുമ്പിയാ.............

      Delete
  12. മിനി ചേച്ചി, കുറെ നാളായി തിരക്കായിരുന്നു.. അതാ കാണാഞ്ഞത്, ക്ഷമിക്കൂ പ്ലീസ്..
    സംഭവം കലക്കി, എല്ലാം വായിച്ചിട്ട് പറയാം ട്ടാ

    ReplyDelete
    Replies
    1. ഓക്കേ വിനീത് ...സാവകാശം എല്ലാം വായിച്ചു പറയൂട്ടോ .

      Delete
  13. Replies
    1. ഈ കുട്ട്യോളുടെ ഓരോ കൊസ്രാക്കൊള്ളികല്‍ അല്ലെ ജെഫൂ .

      Delete
  14. കുഞ്ഞു മറിയ കുഞ്ഞാണേലും
    ചിന്ത കല്യാണമാ .. കുറുമ്പി ..
    എന്തേ മറിയകുഞ്ഞ് ചാത്തനേ
    പറ്റി മാത്രം പറയണേ .. ?
    മുത്തൂട്ടീ നലാം ക്ലാസ്സില്‍ തൊറ്റാലും
    പത്തിലേ ഫര്‍ട്ടിഫിക്കറ്റ്‌ കൊണ്ട്
    ഒരു വലിയ മറിയയായ് ഉയരങ്ങളിലെത്തട്ടെ ..
    കുറേ നാളത്തേ ഇടവേളക്ക് ശേഷമാണ് -
    ഉള്‍പ്രേരകങ്ങളില്‍ .. സ്നേഹം കൂട്ടുകാരീ

    ReplyDelete
    Replies
    1. സാത്താന്‍ എന്നതിനാണ് അവള്‍ ചാത്താന്‍ എന്ന് പറയുന്നത്.അപ്പോഴാത്തെ അവള്‍ടെ എക്സ്പ്രഷന്‍ കാണണമായിരുന്നു ......സന്തോഷമുണ്ടുട്ടോ കൂട്ടുകാരാ വരവിനും വായനയ്ക്കും .

      Delete
  15. "ആനോ...ഓ ...അപ്പൊ ,നാലീതോറ്റാലും കൊയപ്പോലല്ലോ ." നല്ല രസകരമായി എഴുതി ഇഷ്ടായി

    ReplyDelete
  16. നർമ്മത്തിൽ ചിരി പരത്തിയുള്ള അനുഭവങ്ങൾ...!

    ReplyDelete
    Replies
    1. മുരളിയേട്ടാ ......നന്‍ട്രി...

      Delete
  17. നല്ല വിവരണം, ആശംസകൾ

    ReplyDelete
  18. കുഞ്ഞു മറിയയുടെ നിഷ്ക്കളങ്കതയും ടീച്ചറിന്റെ സ്നേഹവായ്പ്പും അനുഭവഭേദ്യമായ വരികൾ..

    ReplyDelete
    Replies
    1. നന്ദി മെയ്‌ ഫ്ലവേര്സ് .

      Delete
  19. ഹ ഹ രസകരം..കുഞ്ഞു മാറിയയുടെ നിഷ്കളങ്കത ചിരിപ്പിച്ചു.. നല്ല അവതരണം..

    ReplyDelete
  20. " നാനാണ് ചീവന്‍റെ "ഉണ്ട" ...." മോള് രാവിലെ കഴിച്ചത് കൊഴുക്കട്ട ആണെന്ന് തോന്നുന്നു.. :D ചിരിപ്പിച്ചു..

    ReplyDelete
    Replies
    1. മോള് രാവിലെ കഴിച്ചത് കൊഴുക്കട്ടയല്ല കുഞ്ഞുരുമ്പേ ...അവലോസുണ്ടയാ .ഞങ്ങടെ നാട്ടിലെ ഒരു പലഹാരം .

      Delete
    2. ഓ ഞങ്ങടെ നാട്ടി ഉണ്ട എന്ന് പറയുന്നേ കൊഴുക്കട്ടയ്ക്കാ..

      Delete
  21. കുഞ്ഞുമറിയ ചിരിപ്പിച്ചല്ലോ!!

    ReplyDelete