Thursday, April 3, 2014

കവിത



                                മിനി.പി.സി
                                           


     ഒന്നുമില്ലാത്ത പെണ്ണ്



 ഏതോംതോയിലെ മണ്ണ്

 തൃക്കരങ്ങളിലെടുത്ത്
  
എന്നെ ഉരുവപ്പെടുത്തും മുമ്പ്

  ദൈവം എന്നോടൊരു ചോദ്യം
  
നിനക്കാരാവണം ?
  
ഒറ്റക്കോശം  മുതല്‍

 ബഹുകോശം വരെയുള്ള

 സങ്കീര്‍ണ്ണ  ജീവികള്‍
  
വിശ്വവിജ്ഞാനകോശത്തിലെന്ന വിധം

 മുന്നിലൂടെ കടന്നുപോകെ

 ഒന്നുമില്ലായ്മയില്‍നിന്നും
  
ഞാന്‍ മൊഴിഞ്ഞു ,
  
എനിക്കൊരു പെണ്ണാവണം
  
ആണിന്‍റെ  വാരിയെല്ലില്‍നിന്നല്ലാത്ത

 മറ്റൊരു വാരിയെല്ലിന്‍റെയും
  
താങ്ങുവേണ്ടാത്ത

 സ്വതന്ത്രയായൊരു പെണ്ണ് !
  
അതുകേട്ട് അവിടുന്ന് ചിരിച്ചു
  
ഒരു ഒന്നൊന്നര ചിരി
  
ആ ചിരിയോടെ എന്നെ

 മെനഞ്ഞത് കൊണ്ടാവണം

 ഞാനൊരു പെണ്ണായി
  
ചങ്കും കരളുമില്ലാത്ത

ഹൃദയം പോലുമില്ലാത്തൊരു പെണ്ണ് ! ”

41 comments:

  1. മനസ് തുറന്നുള്ള എഴുത്ത് .
    ആഗ്രഹിച്ചതുപോലെ ഒരു വാരിയെല്ലിന്റെയും താങ്ങില്ലാത്ത സ്വാതന്ത്ര്യം കിട്ടിയോ?

    ReplyDelete
    Replies
    1. ചങ്കും കരളും ഹൃദയം പോലുമില്ലാതെ ................സ്വാതന്ത്ര്യം കിട്ടിയിട്ട് എന്ത് കാര്യം സര്‍ ?

      Delete
  2. അപ്പൊ പെണ്ണായി ചങ്കും കരളുമില്ലാത്ത, ഹൃദയം പോലുമില്ലാത്തൊരു പെണ്ണ്. ആണിന്‍റെ വാരിയെല്ലില്‍ നിന്നല്ലാത്ത മറ്റൊരു വാരിയെല്ലിന്‍റെയും താങ്ങുവേണ്ടാത്ത പെണ്ണ്.

    ReplyDelete
    Replies
    1. ഓ ..ഇതെന്തു പെണ്ണ് ? വാരിയെല്ല് വേണ്ടാന്നു പറഞ്ഞതോടെ തീര്‍ന്നില്ലേ ..............എല്ലാം !

      Delete
  3. നന്നായിട്ടുണ്ട്..
    ആശംസകള്‍

    ReplyDelete
  4. ഉദ്ദേശം മനസ്സിലായ പോലെ

    ReplyDelete
  5. ആണിന്റേതല്ലെങ്കിൽ വേണ്ട- മറ്റേതെങ്കിലുമൊരു വാരിയെല്ല് ആവാമായിരുന്നു. ഇതിപ്പം മറ്റൊരു വാരിയെല്ലിന്‍റെയും
    താങ്ങുവേണ്ടാത്ത സ്വതന്ത്രയായൊരു...... എന്നക്കെ പറയുമ്പോൾ ഒരു മാതിരി നട്ടെല്ലില്ലാത്ത ജീവിയെപ്പോലെ ആയിപ്പോയി.....
    - അവളെ നട്ടെല്ലില്ലാത്തവളായി സൃഷ്ടിക്കുന്നതിനു പകരം, പ്രകൃതിയുടെ നിയമങ്ങളൊക്കെ പാലിച്ചുകൊണ്ട് അവളെ അവളായി സൃഷ്ടിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ ........

    ReplyDelete
    Replies
    1. സര്‍ ,ആണിന്‍റെ വാരിയെല്ലില്‍ നിന്നല്ലാത്ത പെണ്ണിന്‍റെ അവസ്ഥ കണ്ടില്ലേ ചങ്കും കരളും ഹൃദയവുമോന്നുമില്ലാത്ത ഒരു സാധനം ! ഇതൊക്കെയുള്ള പൂര്‍ണ്ണതയുള്ള സ്ത്രീയെ പുരുഷന്‍റെ വാരിയെല്ലില്‍ നിന്നല്ലാതെ സൃഷ്ടിക്കാനാവില്ലെന്നാ മൂപ്പര്‍ ഇതിലൂടെ തെളിയിച്ചത്

      Delete
  6. നല്ല പെണ്ണ്

    ReplyDelete
    Replies
    1. അല്ല കൊള്ളൂല്ലാത്ത പെണ്ണ് !








      Delete
  7. ചിലപ്പോള്‍ അങ്ങിനെ തോന്നിപ്പോകുന്നുണ്ട്.
    വേണ്ടതും വേണ്ടാതും എല്ലാം സ്വീകരിക്കുന്ന രീതി.
    കുഴഞ്ഞുമറിഞ്ഞ ഒരു തരം ചിന്തകള്‍ പിടിതരാതെ....

    ReplyDelete
    Replies
    1. ഒട്ടും പിടി തരണില്ല .

      Delete
  8. ഒരു ഒന്നൊന്നരയുടെ ചിരിയുടെ കാര്യം.....
    ആശംസകള്‍

    ReplyDelete
    Replies
    1. ആ ചിരീടെ കാര്യം പിടികിട്ടീലെ .......എന്താ ഈ ആണുങ്ങളുടെ ഒരു വെയിറ്റ്‌ ?

      Delete
  9. മുന്‍പ് എവിടെയോ വായിച്ചിട്ടുണ്ട് ,' ഒരിക്കല്‍ ചില ബുദ്ധിജീവികള്‍ ചര്‍ച്ചകള്‍ക്കായി ഒത്തുകൂടി. അന്നത്തെ അവരുടെ ചര്‍ച്ച സ്തീക്ക് ഒരു മനസ്സുണ്ടോ? എന്നതായിരുന്നു . അന്ന് സ്ത്രീക്കൊരു മനസ്സുണ്ടോ എന്ന കാലത്തില്‍ നിന്ന് ഇന്ന് അവള്‍ എത്രമാത്രം ഉയര്‍ന്നു എന്നൊക്കെയായിരുന്നു അതിന്റെ തുടക്കം.' ആ പറഞ്ഞത് സത്യമാണോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും ഇങ്ങിനേയും ഒരു ചര്‍ച്ച നടക്കുമോ എന്ന ചിന്ത എന്റെ മനസ്സില്‍ അങ്ങിനെ മായാതെ കിടക്കുന്നുണ്ട്. ഈ കവിത വായിച്ചപ്പോള്‍ ആ കാര്യം ഓര്‍ത്തുപോയി.

    ReplyDelete
    Replies
    1. ഒരു ചര്‍ച്ചയ്ക്ക് ഇപ്പോള്‍ വഴിയായി അല്ലെ ............

      Delete
  10. നന്നായിട്ടുണ്ട്.

    ReplyDelete
  11. ചിലർ അങ്ങനെയാണ്‌.

    ReplyDelete
  12. ദൈവം ചിരിച്ചുകാണും. തീര്‍ച്ച

    ReplyDelete
    Replies
    1. ചിരിച്ചോന്നോ....ഒരു ഒന്നൊന്നര ചിരിയായിപ്പോയില്ലേ അജിത്തേട്ടാ .

      Delete
  13. ആഗ്രഹങ്ങള്‍ അവസാനിക്കാതിരിക്കട്ടെ :) നട്ടെല്ല് വളക്കാതെ എഴുതാനും ജീവിക്കാനും ,

    ReplyDelete
  14. എനിക്ക് ഞാന്‍ ആവണം, ഞാന്‍ മാത്രം.. :-)

    ReplyDelete
    Replies
    1. അതുമതി അതാട്ടോ നല്ലത് .

      Delete
  15. ..എന്തു ചെയ്യാം.... ചില പെണ്ണുങ്ങള്‍ ഇങ്ങിനെയാണ്..

    ReplyDelete
  16. അങ്ങനെയുള്ള പെണ്ണുങ്ങളും വേണമല്ലോ... :-)

    ReplyDelete
  17. മിനി ,ഞാനാണ് ഈ പേജിലെ 20,000 മത്തെ വിസിറ്റര്‍ .വളരെ സന്തോഷം ! എഴുതുക
    ഒരുപാടൊരുപാട് .....എല്ലാ ഭാവുകങ്ങളും എന്‍റെയും ഫാമിലിയുടെയും................

    ReplyDelete
    Replies
    1. ആരെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ എനിക്ക് വളരെ സന്തോഷം ആകുമായിരുന്നു സുഹൃത്തെ !

      Delete
  18. This comment has been removed by a blog administrator.

    ReplyDelete
  19. M INI........................AL DH BST .MAY GOD BLS U ..........eagerly waitng 4 ur 100th post...........

    ReplyDelete
  20. ആശംസകള്‍ മിനി..

    ReplyDelete
  21. ദൈവം വച്ചതാണല്ലോ മാറ്റാനാകില്ല , സഹിക്കുക. ഉല്പത്തി;മൂന്ന്‍ ;പതിനാറ് പ്രസക്തം.GOD BLESS YOU.

    ReplyDelete
  22. ദൈവം തന്നതെല്ലാം നന്മയ്ക്കായി മാത്രം .....!

    ReplyDelete
  23. ആ ഒന്നൊന്നര ചിരിയാൽ മെനെഞ്ഞെടുത്തവരാൽ
    പൊറുതിമുട്ടി കൊണ്ടിരിക്കുന്നവരുടെ സ്ഥിതിയാണല്ലോ ഇന്നെവിടേയും...!

    ReplyDelete
  24. ദൈവത്തിന്റെ ചിരി...

    നല്ല കവിതയാ. വായിച്ചു വന്നപ്പൊ,പതിനാലാമത്തെ വരിക്കു ശേഷം ഒരു കോമ ഇട്ടിരുന്നേൽ നന്നാവുമായിരുന്നെന്നു തോന്നി.


    ശുഭാശംസകൾ.....

    ReplyDelete