Sunday, February 23, 2014

മൂന്നു മിനിക്കവിതകള്‍



                    മിനി.പി.സി                                              


            




ചൂല്

“ഒരിക്കല്‍“ചൂലെന്നു” വിളിച്ചതിന്
ബന്ധം പിരിഞ്ഞുപോയവള്‍
ഈയിടെ തിരിച്ചെത്തി ബന്ധം
പുതുക്കിയതും പോരാഞ്ഞ്...
രണ്ടാം മധുവിധുവിന്‍റെ ആദ്യ രാത്രിയില്‍
പ്രിയന്‍റെ  കാതില്‍കൊഞ്ചി ,
“ഇനിയെന്നെ ചൂലെന്നു വിളിച്ചാല്‍മതി ”
അതുകേട്ട് സ്തബ്ധരായ
ഇടതും വലതും ചുവരുകളിലെ
താമരചിത്രങ്ങള്‍
താഴേയ്ക്ക് ഇടറിവീണു”

      


പശ്ചിമഘട്ടം

“അന്ന് പഠിച്ചതും പറഞ്ഞതും സത്യം
പ്രകൃതിയില്ലെങ്കില്‍ മനുഷ്യനില്ല
ഇന്ന് പഠിച്ചിട്ടും പറയുന്നത് മിഥ്യ
പ്രകൃതിയെന്തിനാ ? മനുഷ്യന്‍ മതി ! ”
                  


     
തെരുവുയുദ്ധം

“ആര് ഭരിച്ചാലും  തെരുവില്‍
പോലീസും പ്രവര്‍ത്തകരും
പെട്രോള്‍ബോംബും, ഗ്രനേഡുകളും
കൊണ്ടും കൊടുത്തും .”

50 comments:

  1. ആ ചൂല് വരച്ചതും ആരാന്നു മനസിലായി ....പശ്ചിമഘട്ടം അതിന്റെ കാര്യം തീരുമാനമാവുബോള്‍ മനുഷ്യന്റെ കാര്യത്തിലും ചിലത് തീരുമാനമാകും .തെരുവുയുദ്ധം അതു ശീലമായി

    ReplyDelete
    Replies
    1. അതേയ് ...ഈ ചൂല് എന്റെ വേഗവരയാണ് അതാ ഇങ്ങനെ .....

      എല്ലാം എന്നും ഇങ്ങനെയൊക്കെത്തന്നെ അല്ലെ ............

      Delete
  2. മുറ്റത്തുനിന്നും മാനത്തേക്കുയർന്ന ചൂല്‌. ഒരിക്കൽ അവഹേളനയുടെ പര്യായമായി ഉപയോഗിച്ചിരുന്ന ചൂലിന്‌ ഇന്ന് എന്തൊരു ഗമ.

    മനുഷ്യൻ പ്രകൃതിയുടെ ഭാഗമല്ല എന്ന് എങ്ങനെയോ അവന്റെ തലയിൽ കയറിപ്പോയി. തലച്ചോർകൊണ്ടുമാത്രം ജീവിക്കുന്നവർക്ക് അങ്ങനെയൊക്കെ തോന്നുമായിരിക്കും. എസിയും കുഴൽക്കിണറും ഈ നാട്ടിൽ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    ഭിന്നതകളുണ്ടെങ്കിലല്ലേ രാഷ്ട്രീയ കൃഷിയുള്ളൂ. എങ്കിലല്ലേ രാഷ്ട്രീയക്കൊയ്ത്ത് നടത്താവാവൂ.

    ReplyDelete
  3. ന്യൂസ് വായിച്ചു കഴിഞ്ഞാൽ മാത്രം മതി പ്രതിഭാധനര്ക്ക് കവിത വിരിയാൻ അല്ലെ ആശംസകൾ

    ReplyDelete
  4. ചൂലും,പശ്ചിമഘട്ടവും,തെരുവുയുദ്ധവും ഇന്ന് വാര്‍ത്താപ്രധാന്യമുള്ള വിഷയങ്ങള്‍.
    ഇനിയതിനു ചൂടേറി ചൂടേറി വരുന്നതേയുള്ളു.
    കാണാം പൂരം.....
    ശക്തവും,തിളക്കവുമേറിയ വരികള്‍
    ആശംസകള്‍

    ReplyDelete
  5. ഇന്നിന്റെ രാഷ്ട്രീയത്തില്‍നിന്ന് വിരിഞ്ഞ മൂന്നു കവിതകളും ഒന്നിനൊന്ന് മെച്ചം.....

    ReplyDelete
    Replies
    1. Cv Thankappan സര്‍
      പ്രദീപ്‌ സര്‍
      ഈ പ്രോല്‍സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദിയും സ്നേഹവും !

      Delete
  6. മൂന്നു കവിതകളും വളരെ നന്നായി.

    ReplyDelete
    Replies
    1. രാംജി സര്‍ വളരെ സന്തോഷം !

      Delete
  7. Replies
    1. സര്‍ ഈ വാക്കുകള്‍ക്കു നന്ദി....സ്നേഹം !

      Delete
  8. ഇന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ മോഹൻലാലിന്റെ പേരിൽ വന്ന മെസ്സേജ് ഇങ്ങനെയായിരുന്നു:
    “ഫോണുള്ള കാലത്തും ഫോണില്ലാത്ത കാലത്തും ഞാൻ ജീവിച്ചു. ചക്കപ്പുഴുക്കിന്റെയും മാങ്ങക്കൂട്ടാന്റെയും കാലത്തും ഫാസ്റ്റ് ഫുഡിന്റെ കാലത്തും ഞാൻ ജീവിച്ചു. അതുകൊണ്ടാണ്‌ വല്ലാത്ത നഷ്ടബോധം തോന്നുന്നത്. എന്റെ മകന്റെയും മകളുടേയും തലമുറയ്ക്ക് മനസ്സിലാവുന്നില്ല എന്താണ്‌ അവർക്ക് നഷ്ടമാവുന്നതെന്ന്. ഇതൊക്കെ എങ്ങനെയാണ്‌ ഞാൻ അവർക്ക് പറഞ്ഞുമനസ്സിലാക്കി കൊടുക്കുക.. ശരിക്കും ദൈവമേ എന്ന് വിളിച്ചുപോവുന്ന അവസ്ഥയാണിത്” - Mohanlal
    പ്രകൃതിയില്ലെങ്കിൽ മനുഷ്യനില്ല എന്നുപറയുന്നത് ഇനിയും ചെവിക്കൊള്ളുന്നില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ വിപത്താണ്‌.

    ഒന്നാമത്തെ കവിത ചിരിപ്പിക്കുന്നതും രണ്ടാമത്തെയും മൂന്നാമത്തെയും കവിതകൾ ചിന്തിപ്പിക്കുന്നതുമാണ്‌.
    ആശംസകൾ...

    ReplyDelete
    Replies
    1. സമൂഹത്തിലെ മേലേക്കിടയിലുള്ള ആളുകള്‍ ഇതേക്കുറിച്ചുള്ള അവബോധത്തോടെ സംസാരിക്കുകയാണെങ്കില്‍ ജനം ശ്രദ്ധിക്കുമെന്ന് മാത്രമല്ല ,അവരിലും ഇതിന്‍റെ പ്രതികരണങ്ങള്‍ കാണാനാവും ..നമ്മളെ പോലുള്ളവര്‍ നടത്തുന്ന ഈ ശ്രമങ്ങള്‍ വനരോദനം ആണെങ്കില്‍ കൂടിയും അണ്ണാറക്കണ്ണനും തന്നാലായത് എന്നല്ലേ ..........അല്ലെ !






      Delete
  9. മൂന്നു കവിതകളും ഒന്നിനൊന്ന് മെച്ചം വളരെ നന്നായി ആശംസകള്‍...

    ReplyDelete
    Replies
    1. വളരെ നന്ദി ! ഈ വരവില്‍ ഒരുപാട് സന്തോഷം .

      Delete
  10. മൂന്ന് കവിതകളും ഒന്നിനൊന്ന് മെച്ചം! ഇഷ്ടായി മിനി :) :)

    ReplyDelete
    Replies
    1. മുബ്യെ ...........സന്തോഷം സ്നേഹം !

      Delete
  11. മൂന്നും നല്ല കവിതകള്‍... :-)

    ReplyDelete
  12. സമകാലികം


    മൂന്നു കവിതകളും ഇഷ്ടപ്പെട്ടു

    ReplyDelete

  13. മുനയുള്ള നര്‍മ്മവും ചിന്തയും ഒത്തുചേര്‍ന്ന നല്ല മൂന്ന്‍ കവിതകള്‍.

    ReplyDelete
    Replies
    1. നന്ദി.സന്തോഷം ജോസ്‌ലെറ്റ്

      Delete
  14. നല്ല കവിത, ചിരിക്കാനും ചിന്തിക്കാനും ഉണ്ട്. ആശംസകൾ

    ReplyDelete
    Replies
    1. വളരെ സന്തോഷം ജെഫൂ ..............

      Delete
  15. നന്നായി ....ഞാന്‍ മൂന്ന് കവിതകള്‍ വായിച്ചു. ഒത്തിരി ഇഷ്ടമായി.

    ReplyDelete
    Replies
    1. നന്ദി സുജിത് .വീണ്ടും വരുമല്ലോ .

      Delete
  16. കവികളും,കഥാകാരന്മാരും ഒക്കെ ഇനി ചൂലുമായി നാട്ടിലിറങ്ങേണ്ടി വരും...തോക്കിൻ കുഴലിലൂടെയല്ല വിപ്ലവം,ഇനി തൂലിക പടവാളാക്കേണ്ടി വരും.............. കവേ.... നല്ല രചനക്ക് നല്ല നമസ്കാരം

    ReplyDelete
  17. ചൂല് നല്ലതാണ്
    അതില്ലെങ്കില്‍ അറിയാം

    പശ്ചിമഘട്ടം എനിക്കും എന്റെ വീട്ടാര്‍ക്കും വേണ്ടി മാത്രമാണ് എന്ന് ആര്‍ത്തിപ്പണ്ടാരങ്ങള്‍

    തെരുവില്‍ സമരം. നമ്മുടെ ജീവിതം സുഖം എന്ന് സംവിധായകര്‍

    ReplyDelete
    Replies
    1. ശരിയായ നിരീക്ഷണം അജിത്തേട്ടാ ...........

      Delete
  18. ഇത്തിരി വരിയെങ്കിലും
    ഒത്തിരി ചിന്തകള്‍
    അതില്‍ മഹത്തരം
    ഈ പരിഹാസ ചിരികള്‍ ! :)
    നല്ല വരികള്‍ ..നല്ല ആശംസകള്‍
    @srus..

    ReplyDelete
    Replies
    1. അസ്രൂസ്‌ .................സന്തോഷം !

      Delete
  19. Good one.
    ആശംസകള്‍

    ReplyDelete
  20. ഇത്തിരി വരിയിൽ
    ഒത്തിരി കാര്യങ്ങൾ
    കുത്തി വരകളിൽ
    ചെത്തി‘ മിനി’ക്കിയവ ...!

    ReplyDelete
    Replies
    1. മുരളിയേട്ടാ വളരെ സന്തോഷം !

      Delete
  21. “അന്ന് പഠിച്ചതും പറഞ്ഞതും സത്യം
    പ്രകൃതിയില്ലെങ്കില്‍ മനുഷ്യനില്ല
    ഇന്ന് പഠിച്ചിട്ടും പറയുന്നത് മിഥ്യ
    പ്രകൃതിയെന്തിനാ ? മനുഷ്യന്‍ മതി

    ചിന്തിക്കേണ്ട വിഷയം ...ബ്ലോഗ്ഗ് കൂടുതല്‍ ഉഷാറാകുന്നുണ്ട് ...ആശംസകള്‍

    ReplyDelete
    Replies
    1. വിജിന്‍ വളരെ സന്തോഷം !

      Delete
  22. എല്ലാം തൂത്ത് വൃത്തിയാക്കട്ടെ. അതിൽ പശ്ചിമ ഘട്ടം പെടുത്താതിരുന്നാൽ മതി.

    ReplyDelete
  23. Really
    GRT THOUGHTS
    all dh bst mini.

    ReplyDelete