Thursday, February 14, 2013

പ്രണയദിനം


മിനിക്കഥ                   മിനി പി .സി



            പ്രണയദിനം

ഒരു മിന്നല്‍ക്കൊടിയെന്നോണം ആ പുല്‍മേട്ടിലേയ്ക്ക് 
പൊട്ടിവീഴപ്പെട്ടതായിരുന്നു അവര്‍ ! സാന്ധ്യമേഘത്തിന്‍റെ
സ്നിഗ്ധതയും , മഴത്തുള്ളികളുടെ ആര്‍ദ്രതയും , മിന്നലിന്‍റെ
ആകര്‍ഷകമായ പ്രഭാപൂരവും അവരില്‍ ഇഴചേര്‍ന്നിരുന്നു .
മലമടക്കുകളുടെ ഔന്ന്യത്യവും ,താഴ്വരകളുടെ അഗാധതയും
പോലെ വൈവിധ്യമാര്‍ന്ന നിമ്ന്നോന്നതങ്ങള്‍ കൊണ്ട് അവര്‍
തങ്ങളുടെ പ്രണയത്തെ എന്നും ഉല്‍കൃഷ്ടമായി പൊതിഞ്ഞു
സൂക്ഷിച്ചിരുന്നു ! അവളുടെ കണ്ണുകളിലെ ഒരിയ്ക്കലും വറ്റാത്ത
പ്രണയത്തിന്‍റെ നീര്‍ച്ചാലുകള്‍ തന്‍റെ ഹൃദയഭിത്തിയിലൂടെ
പടര്‍ന്നൊഴുകുന്ന നിര്‍വൃതി ആസ്വദിച്ചുകൊണ്ട് അയാള്‍ അവളുടെ
കണ്ണുകളിലേയ്ക്ക് നോക്കിയങ്ങനെ ഇരുന്നു . അയാളുടെ കണ്ണുകളില്‍
വിശുദ്ധ പ്രണയത്തിന്‍റെ മീവല്‍പ്പക്ഷികള്‍ കൂടൊരുക്കുന്നതും
നോക്കിയിരിയ്ക്കെ  അഭൌമമായ ഏതോ അനുഭൂതിയുടെ
ചിറകില്‍ അനന്തതയിലേയ്ക്ക് പറന്നുയരുകയായിരുന്നു
അവളപ്പോള്‍ ! അവരുടെ ആ ഇരുപ്പ് കണ്ട്.... അവരെ തഴുകി കടന്നു
പോയ ഇളംകാറ്റ് മലമടക്കുകളില്‍ തട്ടി തിരിച്ചു വന്ന് തന്‍റെ
പ്രണയിനിയായ പൊന്‍വെയിലിന്‍റെ കാതില്‍ പ്രണയദിനാശംസകള്‍
അറിയിച്ചു , പച്ചപ്പുല്‍മെത്തയില്‍ മൂക്കുരസി രസിച്ചുനടന്ന
മുയല്‍ക്കുട്ടന്മാര്‍ തങ്ങളുടെ ഹൃദയേശ്വരിമാര്‍ക്ക് തേനില്‍ചാലിച്ച
പ്രണയദിന സ്പെഷ്യല്‍ എസ്‌.എം എസ്സുകള്‍ അയച്ചു ,നാളിതുവരെ
ഒരേ സമയം പലരെയും പ്രണയിച്ച പൂവാലനണ്ണാന്‍
പീച്ചുതോട്ടത്തിനരുകിലെ യൂക്കാലിമരത്തില്‍ കൂടുകൂട്ടിയ ഒരു
സുന്ദരിയ്ക്ക് മാത്രമായി തന്‍റെ ഹൃദയം പതിച്ചു നല്‍കി ,
പൂവാലനെന്ന കളിപ്പേരില്‍ നിന്നും എന്നേയ്ക്കുമായി മോചിതനായി
!അങ്ങനെയങ്ങനെ പൂക്കളും പുഴുക്കളും പുല്‍നാമ്പുകളും തുടങ്ങി
അവരെ ചുറ്റിനില്‍ക്കുന്ന സര്‍വ്വവും അവരില്‍ നിന്നും പ്രസരിക്കുന്ന
ഉദാത്ത പ്രണയത്തിന്‍റെ മാസ്മരികതയില്‍ മുങ്ങി നില്‍ക്കെ അവര്‍
പറയാതെ പറയുന്ന വിശേഷങ്ങളിലും , പാടാതെ പാടുന്ന
പാട്ടുകളിലും ,കാണാതെ കാണുന്ന സ്വപ്നങ്ങളിലും പെട്ട് ആ
പ്രണയദിനം സാഫ്രോണ്‍ പൂക്കള്‍ പോലെ ചുവന്നു തുടുത്തു .

52 comments:

  1. മിനിപിസിFebruary 14, 2013 at 12:23 PM

    മനസ്സില്‍ പ്രണയം സൂക്ഷിക്കുന്ന എല്ലാവര്ക്കും എന്‍റെ പ്രണയദിനാശംസകള്‍ ,

    ReplyDelete
  2. Replies
    1. മിനി.പിസിFebruary 16, 2013 at 11:55 AM

      നന്ദി റിയാസ്‌ .

      Delete
  3. Replies
    1. മിനി പിസിFebruary 16, 2013 at 11:56 AM

      നന്ദി ഷാജു .

      Delete
  4. പ്രണയ സരോവര തീരം.............ഫോണ്ട് വലുതാക്കുക വായിക്കാൻ പറ്റുന്നില്ലാ.ആശംസകൾ.

    ReplyDelete
    Replies
    1. മിനി.പിസിFebruary 16, 2013 at 11:58 AM

      പണ്ടൊരു പ്രദോഷ സന്ധ്യാ നേരം ..................ഫോണ്ട് വലുതാക്കാം സര്‍ ,ആശംസകള്‍ക്ക് നന്ദി .

      Delete
  5. JOY-Parappuram

    Yes! Poovalan Annanmar should understand, actual love is not
    transferable.

    ReplyDelete
    Replies
    1. മിനിപിസിFebruary 16, 2013 at 11:59 AM

      ജോയ്‌ സര്‍ നന്ദി .

      Delete
  6. പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു...

    ReplyDelete
    Replies
    1. മിനിപിസിFebruary 16, 2013 at 12:01 PM

      ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പെ .....പ്രകൃതിയും കാലവും ഒരുമിച്ചു പാടി ............

      Delete
  7. കൊല്ലത്തില്‍ ഒരു ദിവസം മാത്രം പോര ഈ
    തോന്നലൊക്കെ !

    ReplyDelete
    Replies
    1. മിനിപിസിFebruary 16, 2013 at 12:03 PM

      തീര്‍ച്ചയായും ! മരണം വരെ ഉള്ളിലുണ്ടാവേണ്ട അനുഭൂതി .

      Delete
  8. കണ്ണ് തുറക്കൂ , നീയിപ്പോള്‍ എവിടെയാണ് ..
    മലകളെ പുല്‍കുന്ന മേഘങ്ങളേ കണ്ടുവോ .. ?
    താഴത്ത് നിറയുന്ന വന്യസുഗന്ധമുള്ള പൂക്കളുടെ
    ഗന്ധവും പേറി വരുന്ന " ശലഭങ്ങളേ " കണ്ടുവോ ..?
    ഒന്നെത്തി നോക്കൂ , ആഴത്തില്‍ നിന്നും കാറ്റേറി വരുന്നത് ..
    വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന് , ഒരൊ അടിവാരങ്ങള്‍ക്കുമില്ലേ ..?
    വരൂ ..... രാവ് പൂത്ത് തുടങ്ങീ , മലയിറങ്ങീ പോകേണ്ടവര്‍ നാം ..
    കൈകള്‍ കോര്‍ക്കുമ്പോള്‍ മനസ്സ് ചേര്‍ത്ത് വയ്ക്കുന്നു എന്നു കരുതേണം ...
    കൈകുമ്പിളില്‍ ഒതുക്കി വയ്ക്കണം നമ്മുക്ക് കിട്ടിയ ശലഭത്തെ
    പ്രണയച്ചൂട് കൊടുത്ത് , ആയിരങ്ങളെ പുനര്‍ ജീവിപ്പിക്കണം ..
    നമ്മുടെ മുറ്റത്ത് നിലക്കാത്ത " ശലഭ മഴ " തീര്‍ക്കാന്‍ ......!
    ആര്‍ദ്രമാം വരികള്‍ , ഒരുദിനത്തിലല്ലാ എന്നുമെന്നും
    അനസ്യൂതമൊഴുകട്ടെ ഈ പ്രണയാദ്രഭാവങ്ങളും , ചിന്തകളും ..

    ReplyDelete
    Replies
    1. മിനിപിസിFebruary 16, 2013 at 12:04 PM

      " പ്രണയ വിസ്ഫോടനം ! " നന്ദി റിനി !

      Delete
  9. Replies
    1. മിനിപിസിFebruary 16, 2013 at 12:06 PM

      അജിത്തേട്ടാ................നന്ദി !

      Delete
  10. Replies
    1. മിനിപിസിFebruary 16, 2013 at 12:07 PM

      നന്ദി സര്‍ .

      Delete
  11. പ്രണയം...
    പറുദീസയുടെ പേരും പനിനീരിന്റെ മണവും
    പരസ്യം പറഞ്ഞു വഴി വാണിഭത്തില്‍
    വിലപ്പനക്ക് വെച്ചിരിക്കുന്ന ..
    നിറം പിടിപ്പിച്ച പുരാവസ്തു...!

    ReplyDelete
    Replies
    1. മിനിപിസിFebruary 16, 2013 at 12:12 PM

      ശലീര്‍ ,അത്തരം നിറം പിടിപ്പിച്ച പുരാവസ്തുക്കളോട് തീരെയില്ല എനിക്കും കമ്പം ! " പ്രണയം" അന്തരാത്മാവിലെ ഇന്ദ്രിയാതീതമാം അനുഭൂതിയായാണ് എനിക്ക് തോന്നിയിട്ടുള്ളത് !

      Delete
  12. കാലാതീതമായ,വര്‍ഗ്ഗാതീതമായ,ജാത്യാതീതമായ പ്രണയത്തിന്റെ പൊരുളിന്റെ ആഴം അളക്കാനേ കഴിയുന്നില്ല.

    ReplyDelete
    Replies
    1. മിനിപിസിFebruary 16, 2013 at 12:16 PM

      പ്രണയം അങ്ങനെയാണ് അതിന്‍റെ അറ്റം അനന്തത വരെ നീളും !

      Delete
  13. പ്രണയത്തിൽ വിരിഞ്ഞ കൈകുഞ്ഞിനെ ഉറക്കിക്കിടത്തി അവർ രാത്രിയേറെ നീളുന്ന വാലന്റൈൻ പാർട്ടിയിലേക്ക് ഊളിയിട്ടു :)

    പോസ്റ്റിന്‌ ആശംസകൾ മിനി..

    ReplyDelete
    Replies
    1. മിനിപിസിFebruary 16, 2013 at 12:18 PM

      ( പ്രണയത്തില്‍ പിറന്ന കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് ആ രാത്രി മുഴുവനും അവര്‍ കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു .)
      ജെഫു , നന്ദി ഈ സ്നേഹം നിറഞ്ഞ ആശംസകള്‍ക്ക് .

      Delete
  14. നിറയെ സുന്ദരമായ വരികളാണ്.

    ReplyDelete
    Replies
    1. പ്രണയം സുന്ദരമായത് കൊണ്ടാവും നമ്മള്‍ പ്രണയത്തെ കുറിചെഴുതുമ്പോള്‍ സുന്ദരമാകുന്നത് അല്ലെ ജോസൂട്ടി !

      Delete
  15. Replies
    1. കാത്തി , എന്നത്തെയും പോലെ ഇന്നും എന്റെ സ്നേഹത്തില്‍ ചാലിച്ച നന്ദിയും സന്തോഷവും അറിയിക്കുന്നു !

      Delete
  16. മനോഹരമായ കവിത തുളുമ്പുന്ന വരികൾ. ഭാവുകങ്ങൾ

    ReplyDelete
  17. ഹൃദയത്തില്‍ നിന്നുതിരുന്ന മധുര പ്രണയങ്ങള്‍ക്ക് പ്രണയാശംസകളോടെ.. വീണ്ടും വരാം..

    ReplyDelete
  18. ഹൃദയത്തില്‍ നിന്നുതിരുന്ന മധുര പ്രണയങ്ങള്‍ക്ക് പ്രണയാശംസകളോടെ.. വീണ്ടും വരാം..

    ReplyDelete
    Replies
    1. സുഹൃത്തെ , നന്ദി വീണ്ടും വരിക .

      Delete
  19. കൊള്ളാം, ആശംസകള്‍ .

    ReplyDelete
    Replies
    1. സ്നേഹിതാ ,ആശംസകള്‍ക്ക് സ്നേഹവും നന്ദിയും അറിയിക്കുന്നു .

      Delete
  20. ‘പൂവാലനെന്ന കളിപ്പേരില്‍ നിന്നും എന്നേയ്ക്കുമായി മോചിതനായി..!
    അങ്ങനെയങ്ങനെ പൂക്കളും പുഴുക്കളും പുല്‍നാമ്പുകളും തുടങ്ങി
    അവരെ ചുറ്റിനില്‍ക്കുന്ന സര്‍വ്വവും അവരില്‍ നിന്നും പ്രസരിക്കുന്ന
    ഉദാത്ത പ്രണയത്തിന്‍റെ മാസ്മരികതയില്‍ മുങ്ങി നില്‍ക്കെ അവര്‍
    പറയാതെ പറയുന്ന വിശേഷങ്ങളിലും , പാടാതെ പാടുന്ന
    പാട്ടുകളിലും ,കാണാതെ കാണുന്ന സ്വപ്നങ്ങളിലും പെട്ട് ആ
    പ്രണയദിനം സാഫ്രോണ്‍ പൂക്കള്‍ പോലെ ചുവന്നു തുടുത്തു ...”

    വാക്കുകൾ എടുത്ത് അമ്മാനമാടിയാണല്ലോ
    മിനി പ്രണയദിനത്തിനെ വരവേടിരിക്കുന്നത്...
    നന്നായിട്ടുണ്ട് ..കേട്ടൊ

    ReplyDelete
    Replies
    1. വളരെ സന്തോഷം ഈ വിലയേറിയ അഭിപ്രായങ്ങള്‍ക്കും പ്രോല്സാഹനങ്ങള്‍ക്കും .

      Delete
  21. അല്പം കടുത്ത സാഹിത്യമാണല്ലോ. എം.എ മലയാളമാണോ? ഈ ബ്ലോഗിന്റെ പേര് എനിക്കിഷ്ടമായി. ഉൾപ്രേരകങ്ങൾ! ഇനിയും കൂടുതൽ എഴുതാനുള്ള ഉൾപ്രേരകങ്ങൾ ഉണ്ടാകട്ടെ!

    ReplyDelete
    Replies
    1. മിനിപിസിFebruary 22, 2013 at 11:48 AM

      സര്‍ വളരെ നന്ദി ഈ സന്ദര്‍ശനത്തിന് .ഞാന്‍ എം.എ ഫിലോസോഫിയാണ് .നിങ്ങളുടെ എല്ലാവരുടെയും പ്രോത്സാഹനങ്ങളാണ് ഈ ഉള്‍പ്രേരകത്തെ പ്രചോദിപ്പിക്കുനത്‌ .

      Delete
  22. കൊള്ളാം, നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങള്‍..
    ഭാഷ ഒന്നുകൂടി ശ്രദ്ധിക്കുമല്ലോ..

    ReplyDelete
  23. മിനിപിസിFebruary 24, 2013 at 3:07 PM

    വളരെ നന്ദി ഈ സന്ദര്ശനത്തിന് .

    ReplyDelete
  24. ആശംസകള്‍ ...കാണാന്‍ ഇത്തിരി വൈകി...

    ReplyDelete
  25. ആശംസകള്‍ക്ക് നന്ദി ,വീണ്ടും ഇതുവഴി വരുമല്ലോ !

    ReplyDelete
  26. നല്ല പ്രമേയം. മിനിയുടെ വർണ്ണനയും, ഭാഷാപ്രയോഗങ്ങളും നന്നായിരിക്കുന്നു.
    ഭാവുകങ്ങൾ.

    ReplyDelete
  27. മിനി പിസിJuly 19, 2013 at 6:36 PM

    വളരെ നന്ദി സര്‍.

    ReplyDelete