Sunday, September 23, 2012

മൃദുല





ചെറുകഥ                                       മിനി.പി.സി



           മൃദുല

തകര്‍ത്തു പെയ്ത മഴ രണ്ടു രാവും രണ്ടു പകലും കൊണ്ട്
എല്ലാം വെള്ളത്തിലാക്കിയിരിക്കുന്നു!  വിളഞ്ഞ,  നെല്‍പ്പാടങ്ങളും
കുലച്ച വാഴത്തോട്ടങ്ങളും,തുടങ്ങി, റോഡും, തോടും തിരിച്ചറി -
-യാനാവാത്ത, അവസ്ഥ !കുട്ടേട്ടന്‍ ഓര്‍മയില്‍ പരതി,എന്നാണ്
ഇങ്ങനെ,ഒരു മഴയുണ്ടായിട്ടുള്ളത്? എന്തായാലും സന്തോഷമായി
1918 നു ശേഷമുള്ള ഒരു വരള്‍ച്ചയും പ്രതീക്ഷിച്ച് എല്ലാരും
പേടിച്ചിരിക്കുകയായിരുന്നു .

തെക്കുവശത്തെ മതില്‍,പൊളിഞ്ഞുചാടിയിരിക്കുന്നു.അത്,എത്രയും
പെട്ടന്ന് ശരിയാക്കണം.കാരണം അപ്പുറത്ത് എല്‍.പി സ്കൂളാണ് !
മതിലുണ്ടായിട്ടു തന്നെ,കണ്ണ് തെറ്റിയാല്‍  കുട്ടികള്‍   ചാമ്പയിലും ,
പേരയിലുമാണ്! കുട്ടേട്ടന്‍  തൂമ്പയുമെടുത്ത്, കുറച്ചിടെ നടന്നപ്പോഴാണ്
മൃദുലയെ, ഓര്‍ത്തത് !  അവള്‍ക്ക്, ഇതാണ്, മാസം!വീട്ടില്‍ ,മറ്റാരും
ഇല്ലാത്തതുകൊണ്ട് എപ്പോഴും ഒരു ശ്രദ്ധ, വേണം. കന്നിപ്രസവമാണ്!
പത്തിരുപതു ദിവസത്തിനിപ്പുറം നടക്കുമെന്നാണ്,ഡോക്ട്ടര്‍
പറഞ്ഞിരിക്കുന്നത്.എന്തൊക്കെ ഒരുക്കങ്ങള്‍  നടത്തിയാലാണ്?
പ്രസവം  രാത്രിയാവാതിരുന്നാല്‍   മതിയായിരുന്നു.
മതിലിന്‍റെ പണി,പകുതിയായപ്പോഴെക്കും ഒരു  മണിയായി !
 കുട്ടേട്ടന്‍   കിഴക്കെ പറമ്പിലേക്ക് നോക്കി...ഉവ്വ് ,രാജമല്ലിയുടെ
ചുവട്ടില്‍  മൃദുലയുണ്ട്! അപ്പുറത്തെ  മണിക്കുട്ടിയുമായി  സ്വൈര്യ
സല്ലാപത്തിലാണ് .   അയാള്‍   ധൃതിയില്‍  പണി    തുടര്‍ന്നു.
"എന്താ കുട്ടാ  മഴയൊക്കെ  മതിയോ  ?  ഇനിയെങ്കിലും   ഇടുക്കീല്
വെള്ളമില്ലാ , അതോണ്ട്  കറണ്ടും  ഇല്ലാന്നുള്ള  സ്ഥിരം   പല്ലവി
കേള്‍ക്കണ്ടല്ലോ  അല്ലെ "
ഉച്ചയൂണിനു പോകുന്ന ഔസേപ്പ്മാഷാണ് !
എത്ര  കിട്ട്യാലും  തൃപ്തി  വര്വോ  മാഷേ ! മനുഷ്യന്‍റെ  കാര്യല്ലേ ,
നോക്കിക്കോളൂ   ഇനി ,  പറയാന്‍പോണത്   മഴ   കൂടുതലായതോണ്ട്  
കറണ്ടില്ല   എന്നാവും
കുട്ടേട്ടന്  ഔസേപ്പ്മാഷിനെ  വല്യ  കാര്യമാണ് .  ജാതിഭേതങ്ങള്‍ക്കും 
കൊടിയുടെ നിറങ്ങള്‍ക്കും അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും
ചെയുന്ന മാഷ്‌, ആ എല്‍. പി സ്കൂളിന്‍റെ   ജീവശ്വാസമാണ് .
“ കുട്ടാ , ഇന്ന് ഇന്‍സ്പെക്ഷന് ആളു വരും , ഊണ് കഴിച്ചു വേഗം
തിരിക്കണം .”
മാഷ്‌ധൃതിയില്‍നടന്നു നീങ്ങി .
“എന്താന്നും നായരേ ,നട്ടുച്ചയ്ക്ക് ,ഒരു പണി ?”
 ആണിക്കാല്‍    പൊക്കിക്കുത്തി       ഖാദറിക്കയാണ് !
“ ഞമ്മള് വന്നത്  ഇങ്ങളെ ,ഞമ്മടെ ഉമ്മുകുല്‍സൂന്‍റെ പൊറന്നാളിനു
ക്ഷണിക്കാന കൊണ്ടാണ് !പിന്നെ മജീദിന് ഇങ്ങളെ ഒന്ന് കാണണോന്നു
പറഞ്ഞിട്ടുണ്ട് .അമ്പലത്തിലെ ഉത്സവം അടുത്ത് വര്വല്ലേ ,ഓന്‍റെ
കയ്യീന്ന് ആദ്യത്തെ സംഭാവന കിട്ടീല്ലെങ്കി  ഇങ്ങക്ക് ഒറക്കം ബരൂല്ലല്ലോ!
കേക്കണോ നായരെ ഓനിന്നലെ പുതിയ കാറ് വാങ്ങി!
ഓരോ വരവിനു ഓരോ കാറ്! ഓന്‍റെ  ബീവി പറഞ്ഞാ,അമ്പിളി മാമനെ
വരെ   പിടിച്ചു കൊടുക്കും ,വൈകീട്ട്,  ഇങ്ങള് ,ഞമ്മടെ പൊരേലിക്ക്
ഒന്ന് വന്നു ആ പഹയനെ  ഒന്ന് ഉപദേശിക്കണം. മരുഭൂമി   കെടന്നു
കഷ്ടപെട്ടുണ്ടാക്കണ കായൊക്കെ ഇങ്ങനെ കളയരുതെന്നു പറയണം .
 ങാ....കടേല് ആരൂല്ല ,  ഞമ്മള്   പോട്ടെ ”

ആണിക്കാല്‍പൊക്കിക്കുത്തി  ഖാദറിക്ക ധൃതിയില്  പടിഞ്ഞാറോട്ട് നടന്നു .
കുട്ടേട്ടന് ചിരി വന്നു . മജീദ്‌ നല്ലൊരു ചെറുപ്പക്കാരനാണ് ! ഗള്‍ഫില്‍പോയി
ഒരുപാട് സമ്പാദിച്ചു, കൂടപ്പിറപ്പുകളെ  ആവുംപോലെ    സഹായിച്ചു .
കുടുംബം വളരെ മനോഹരമായി നോക്കി  നടത്തുന്നു ,എന്നാലും
ഖാദറിക്കായ്ക്ക്  പരാതികള്‍  ഒഴിഞ്ഞിട്ടു നേരമില്ല ,തന്‍റെ ചെറിയ
ചായക്കട  നിര്‍ത്തി വീട്ടില്‍  വിശ്രമിക്കാന്‍ പറയുന്നതാണ് അദേഹത്തിന്
അസഹനീയമായ കാര്യം , ജെനറേഷന്‍  ഗ്യാപിനെ അംഗീകരിക്കാത്ത
അനേകം  മാതാപിതാക്കളില്‍  ഒരാളാണ്   ഖാദറിക്കയും.  എന്നാലും
വളരെ  സ്നേഹസമ്പന്നനായ മനുഷ്യനാണ് അദ്ദേഹം !എവിടൊക്കെ 
എന്തൊക്കെ കലാപങ്ങള്‍പൊട്ടി പുറപ്പെട്ടാലും അതൊന്നും ഞങ്ങളെ
ബാധിക്കാത്തതും ഞങ്ങളിലെ ഈ സ്നേഹവും സഹകരണവും ഒന്ന് 
കൊണ്ടുമാത്രമാണ് !

ആകാശം പതുക്കെ മേഘാവൃതമായിത്തുടങ്ങി..മഴ  തകര്‍ത്തു പെയ്തേക്കും!
മതിലിന്‍റെ  പണി എങ്ങുമെങ്ങും എത്തിയിട്ടില്ല , ഇന്ന് ലീവെടുത്തത്
വെറുതെയായി ഇനി നാലഞ്ചു ലീവ് കൂടിയേ ബാക്കിയുള്ളൂ , അത്
മൃദുലയുടെ  .പ്രസവ സമയത്ത് എടുക്കണം .ജീവിതം പാതിയിലേറെ
പിന്നിട്ടപ്പോഴാണ് ഒറ്റപ്പെടലിന്‍റെ വേദനയും ശൂന്യതയും അലോസരപ്പെടുത്തി
തുടങ്ങിയത് , അതില്‍നിന്നുമുള്ള ഒരു മോചനമായിരുന്നു മൃദുല ! മഴ
ചനുചനെ പെയ്തിറങ്ങുകയാണ്....പാടവരമ്പിലൂടെ ഔസേപ്പ് മാഷ്‌
ഓടി വരുന്നുണ്ട് ,ആ വഴിയാകെ ചെളി പുതഞ്ഞാണ് കിടക്കുന്നത്.
“ എന്താ മാഷേ , എന്ത് പറ്റി ? “
മാഷുടെ മുഖം വിളറിയിരുന്നു . കിതപ്പടക്കി മാഷ്‌പറഞ്ഞു ,
“ കുട്ടാ  താന്‍  വിഷമിക്കരുത്..ഞാനൊരു കാര്യം പറയാന്‍പോവാണ് ”
“ എന്താ മാഷേ പറയൂ ”   
കുട്ടേട്ടന്‍റെ   ഉള്ളില്‍ഒരു ആപല്‍ശങ്ക നാമ്പിട്ടു!
“ താന്‍ആ തോമാച്ചന്‍റെ   റബ്ബര്‍ത്തോട്ടം വരെ ഒന്ന് വന്നേ
മാഷിന്‍റെ പുറകെ  കുട്ടേട്ടന്‍ഓടി .റബര്‍ തോട്ടത്തില്‍എട്ടുപത്ത്
ആള്‍ക്കാരുണ്ടായിരുന്നു .എല്ലാവരും കുട്ടേട്ടന്‌വഴി മാറിക്കൊടുത്തു
..കൂട്ടത്തില്‍നിന്നിരുന്ന ഖാദരിക്ക ആരോടോ പറഞ്ഞു
“ നല്ല വര്‍ക്കത്തൊള്ള പയ്യായിരുന്നു ,എന്ത് മൊഞ്ചായിരുന്നു അതിന് !
കുട്ടീഷ്ണന്‍നായര്‍ക്ക് ജീവനായിരുന്നു അതിനെ ”
കുട്ടേട്ടന്‍ഒന്നേ നോക്കിയുള്ളൂ ...നിറവയറുമായി മൃദുല കിടക്കുകയാണ് ,
റബ്ബറിന്‍റെ ഇല തിന്ന്  വായില്‍നിന്ന് നുരയും പതയും വന്ന്
കണ്ണുകള്‍തുറിച്ച് !  കുട്ടേട്ടന്‍ഔസേപ്പ് മാഷിന്‍റെ തോളത്തേക്ക് ചാരി .
“ ഞാന്‍ഊണ്  കഴിക്കാന്‍പോകുമ്പോ ആ രാജമല്ലീടെ  ചോട്ടില്‍
നില്‍പ്പുണ്ടായിരുന്നു !ആരാണോ അതിന്‍റെ കയറൂരി വിട്ടത് ?
മാഷ്‌ആരോടെന്നില്ലാതെ പറഞ്ഞു .മഴയുടെ ശക്തി കൂടിക്കൂടി വന്നു .
ആളുകള്‍ഓരോരുത്തരായി പിരിഞ്ഞു തുടങ്ങി .
“കുട്ടേട്ടന്‌ഇറച്ചിക്ക് പോലും ഉപകാരം ഇല്ല്യാണ്ടായി ഈ പയ്യിനേം കൊണ്ട്”
പിറുപിറുത്ത്  കൊണ്ട് ഇറച്ചി  വെട്ടുകാരന്‍തോമാച്ചനും പിരിഞ്ഞുപോയി.

കുട്ടേട്ടന്‍റെ  മനസറിഞ്ഞെന്ന വിധം തെക്ക് വശത്തെ ചെമ്പകത്തിന്‍റെ  ചോട്ടില്‍
കുറുമ്പ പെലയന്‍കുഴിയെടുത്തു തുടങ്ങി...കുറച്ചു നേരത്തേക്ക് മഴ അല്‍പ്പം
മാറി നിന്നു. മൃദുലയുടെ മുഖത്ത് മണ്ണ്  കിളച്ചിടുമ്പോള്‍കുറുമ്പ പെലയന്‍റെ
ചോര നിറമുള്ള കണ്ണുകള്‍നിറഞ്ഞിരുന്നു .അപ്പോഴൊക്കെയും  തെക്കിനിയില്‍   
തൂണും ചാരിയിരുന്ന കുട്ടേട്ടന്‍റെ മനസ്സ് നിറയെ മുറ്റത്ത് തുള്ളിച്ചാടി നടക്കുന്ന
പൈക്കിടാവും അതിന് അലിവോടെ പാല്‍ചുരത്തുന്ന മൃദുലയുമായിരുന്നു .

16 comments:

  1. മൃഗങ്ങളെ സ്നേഹിക്കുന്ന കുട്ടേട്ടന്ന് ഒരു സെല്യൂട്ട്,
    മൃഗങ്ങൾ വളർത്തുന്നത് ഇന്ന് നമ്മുടെ ഗ്രാമങ്ങളിൽ നിന്നു പോലും പറിച്ചുമാറ്റപെട്ടിരിക്കുന്നു, പണ്ട് കാലങ്ങൾ ഒരു വീട്ടിൽ ഒരു പശുവെങ്കിലും വേണം എന്നത് ചില കാരണവന്മാരുടെ നിർബന്ധമായിരുന്നു എന്നാൽ ഇന്ന് അതെല്ലാം മാറി, ആധുനികതയുടെ കടന്നു കയറ്റത്തിൽ പശിവിനെ cow എന്ന് പറഞ്ഞാൽ മാത്രം അറിയുന്ന പുതു തലമുറക്ക് എല്ലാം വെറൂം പൂരതന ചിത്രപണികൾ പോലെ ചരിത്രം മാത്രം

    നല്ല എഴുത്ത്
    ആശംസകൾ

    ReplyDelete
    Replies
    1. മിനി.പി സിSeptember 25, 2012 at 11:32 AM

      ഈ മൃദുല എന്‍റെ മനസ്സിന്‍റെ തീരാത്ത ഒരു നോവാണ് , കുട്ടേട്ടനും !രണ്ടാളും ഇപ്പോള്‍ സ്വര്‍ഗത്തിലിരുന്ന്
      ഈ കഥ വായിക്കുന്നുണ്ടാവും ..

      Delete
  2. "ആരാണോ മൃദുലയെ കയറൂരി വിട്ടത് ?" ഗ്രാമത്തിന്‍റെ ശാലീനത തുളുമ്പുന്ന കഥ നന്നായി മിനി...

    ReplyDelete
    Replies
    1. മിനി.പി,സിSeptember 25, 2012 at 11:33 AM

      ആരാണോ ? നന്ദി ഡിയര്‍ !

      Delete
  3. നന്നായി പറഞ്ഞു.. ഗ്രാമത്തിന്റെ ഐശ്വര്യവും തുടിപ്പും കാണാനാവുന്ന പോസ്റ്റ്‌.

    ReplyDelete
    Replies
    1. മിനി.പി.സി.September 25, 2012 at 11:35 AM

      നന്ദി ജെഫു .

      Delete
  4. കുട്ടേട്ടനും മൃദുലയും കഥ നന്നായി..

    ReplyDelete
  5. മിനി.പി.സി.September 25, 2012 at 12:19 PM

    നന്ദിയും സന്തോഷവും അറിയിക്കുന്നു !

    ReplyDelete
  6. നല്ലൊരു കഥ മറക്കാന്‍ ആകാത്ത എന്റെ ഗ്രാമവും അല്ലെ...

    ReplyDelete
  7. മൃദുല കുട്ടേട്ടന്റെ മോള്‍ ആയിരിയ്ക്കുമെന്ന ധാരണയിലല്ലേ അവസാനം വരെ വായിച്ചത്
    പശൂന് വല്ല പൂവാലീന്നോ പുള്ളിപ്പശൂന്നോ ഒക്കെയാണ് ഇപ്പഴും ഇലയ്ക്കാട്ടുകാരൊക്കെ പേരിടുന്നത്
    അതോണ്ടല്ലെ ഇങ്ങനെ മൃദുല എന്ന് വായിച്ചപ്പോള്‍ മോളാണെന്നോര്‍ത്ത് പോയത്

    നല്ല കഥയായിരുന്നു കേട്ടൊ

    (മുസ്ലീം സഹോദരങ്ങള്‍ ജന്മദിനം ആഘോഷിക്കാറില്ലയെന്നാണ് അറിഞ്ഞിട്ടുള്ളത്)

    ReplyDelete
    Replies
    1. മിനി.പി സിSeptember 27, 2012 at 1:32 PM

      അജിത്തേട്ടന്‍ എന്താ പുതിയ കവിതയൊന്നും എഴുതാത്തത് ? കുട്ടേട്ടന്‌ മൃദുല മോളെ പോലെ ആയിരുന്നു !ഇവിടുള്ള എന്‍റെ സുഹൃത്തുക്കള്‍ (മുസ്ലീം )പിറന്നാളിന് നല്ല മട്ടന്‍ ബിരിയാണി ഉണ്ടാക്കി തരൂല്ലോ !

      Delete
  8. കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക

    ReplyDelete
    Replies
    1. മിനി.പി സിSeptember 28, 2012 at 12:14 PM

      നന്ദി ബേസില്‍

      Delete
  9. ഗ്രാമതത്തിന്റെ സ്പന്ദനങ്ങളുമായി മൃദുല മനസ്സിലേക്ക് ഓടി കയറി ..

    ReplyDelete
  10. മിനിപിസിOctober 1, 2012 at 12:05 PM

    ഉവ്വോ !

    ReplyDelete