മിനിക്കവിതകള്‍ മിനി .പി .സി
നിറം മാറുന്നവര്‍
"പച്ചച്ചും ചുമന്നും കറുത്തും
ഇന്നലകളില്‍ നീയെന്നെയെത്ര
ചിരിപ്പിച്ചു......................
രസിപ്പിച്ചു.....................
കൊതിപ്പിച്ചു....................
ഒടുവില്‍ കരയിച്ചു .......................
ഇന്ന്
ഏതോ ചക്രങ്ങള്‍ കവര്‍ന്നെടുത്ത
നിറം മാറ്റാനാവാത്ത
നിന്റെയീ നിര്‍ജീവ ദേഹം
എന്നെ ചിരിപ്പിച്ചില്ല .........
രസിപ്പിച്ചില്ല ...............
കരയിച്ചില്ല................
ചിന്തിപ്പിച്ചു .......................
ഒരുപാടൊരുപാടാഴത്തില്‍ ചിന്തിപ്പിച്ചു ! "
പുനര്‍വിചിന്തനം
" വെളിച്ചത്തില്‍ നടന്നയെന്നെ
കണ്ണുപൊത്തിക്കളിക്കാന്‍ വിളിച്ച്
കൂരിരുട്ടിലെയ്ക്ക് തള്ളിയിട്ടവരേ......
നീലാകാശത്തിലൂടെ പാറിപ്പറന്നയെന്നെ
കൂടെപ്പറക്കാന്‍ ക്ഷണിച്ച്
ചിറകരിഞ്ഞു കളഞ്ഞവരേ ..
ഇന്ന് നിങ്ങള്‍ കവര്‍ന്നെടുത്തയെന്റെ
വെളിച്ചവും അരിഞ്ഞയീ ചിറകുകളും
ഒരിയ്ക്കല്‍ നിങ്ങളെ ചിന്തിപ്പിയ്ക്കും
ഇത് വേണ്ടിയിരുന്നില്ലെന്ന് ! "


