Wednesday, May 21, 2014

മിനിക്കഥ

                                                                              മിനി.പി.സി

                                                       
                                                    

                                                        സ്റ്റാറ്റിറ്റീഷ്യന്‍

ആ പയ്യന്‍ ഒരു      സ്റ്റാറ്റിറ്റീഷ്യന്‍ ആയതുകൊണ്ടല്ല  

"ഡാഡ്‌...ആളൊരു  ശതകോടീശ്വരനാണ്  "   

എന്ന്  മകള്‍ പറഞ്ഞതുകൊണ്ടാണ്  ആ ബന്ധത്തിന് 

ഞാന്‍ അര്‍ദ്ധസമ്മതം മൂളിയത് ,പക്ഷെ  വിവാഹ 

-ത്തോടനുബന്ധിച്ച്  അവന്‍റെ  ആസ്തിയന്വേഷിച്ചു 

ചെന്ന    എന്നെ ഞെട്ടിച്ചുകൊണ്ട് അവന്‍ പറഞ്ഞതി 

-ങ്ങനെയാണ് ,

" അങ്കിള്‍ , ഞാന്‍ പറഞ്ഞത് കള്ളമല്ല . എന്‍റെയും 

അംബാനിയുടെയും ആസ്തികള്‍ തമ്മില്‍കൂട്ടി 

അതിനെ  രണ്ടുകൊണ്ട് ഹരിച്ചാല്‍ ഞാനുമൊരു   

ശതകോടീശ്വരനാണ് ."
 

Tuesday, May 13, 2014

കഥ



                      
    മിനി.പി.സി

           ആദ്യപാപം

ചെയ്യാന്‍ പോകുന്ന കാര്യത്തിലെ ശരിതെറ്റുകളെക്കുറിച്ചോ

ര്‍ത്ത് അവളുടെ ഉള്ളില്‍ ശക്തമായ സംഘര്‍ഷം തുടര്‍ന്നു.

കാറിനകത്ത് താനും ശ്രീയേട്ടന്‍റെ സുഹൃത്ത് രജീഷും 

മാത്രമേയുള്ളൂ ...

“വേഗം പറയൂ വേണോ ...വേണ്ടയോ,ഇനിയിതുപോലൊരു

അവസരം അടുത്തെങ്ങും കിട്ടീന്ന് വരില്ല ?”

രജീഷ് പ്രലോഭിപ്പിക്കുകയാണ് ...

ദൈവമേ കാത്തോളണെ ..അവള്‍ ഒരു തീരുമാനമാകാതെ

കുഴങ്ങി .വിവാഹശേഷം ആദ്യമായാണ് ഏട്ടനിഷ്ടമില്ലാത്ത

ഒരു കാര്യം ചെയ്യുന്നത്..  ചെയ്യാതിരിക്കാന്‍ ആവുന്നത്

ശ്രമിച്ചുനോക്കിയതാണ്  ...പക്ഷെ കഴിയുന്നില്ല .ഇക്കഴിഞ്ഞ

രണ്ടുരാത്രികളിലും ഇതാണവസ്ഥ ! വേണോ വേണ്ടയോ ...?

ഇതുപോലൊന്നും ഇതിനുമുന്‍പൊരിക്കലും തോന്നിയിട്ടെയില്ല

...എന്തായിരിക്കുമോ ഇങ്ങനെയൊരസ്കിത  വരാന്‍ ?

 ഏട്ടനറിഞ്ഞാല്‍ ...എനിക്ക് പേടിയാണ് .!”

അവള്‍ ഭര്‍ത്താവ് പോയ വലിയ ബില്‍ഡിങ്ങിലേയ്ക്ക്

പാളിനോക്കിക്കൊണ്ട് വിക്കിവിക്കിപ്പറഞ്ഞു ....അതുകേട്ട്

രജീഷ്‌, പുറകിലേയ്ക്ക് ചാഞ്ഞിരുന്ന് അവളെയാശ്വസിപ്പിച്ചു.

“ ഇങ്ങനെ ടെന്‍ഷനാവാതെ .ചിന്തകളാണ് തെറ്റും ശരിയുമൊ

ക്കെ സൃഷ്ടിക്കുന്നതെന്ന് ഷേക്സ്പിയര്‍ പറഞ്ഞിട്ടുണ്ട്.

സോ..ഈ അനാവശ്യചിന്തകളൊക്കെ കളഞ്ഞ് താന്‍ തീരുമാ

നിക്ക്...ഓരോരുത്തര്‍ക്കും സ്വന്തം സന്തോഷമല്ലേ വലുത്

അല്ലാതെ ഒരുമാതിരി എന്തിനും ഏതിനും പേടിച്ചുവിറച്ച്.....

കമോണ്‍....”

രജീഷിന്‍റെ മുഖം ചെറിയൊരു ഇഷ്ടക്കേടില്‍ ചുവന്നു .

“ ശ്രീജിത്ത്‌ ഇപ്പോഴൊന്നും വരില്ല ...അതോര്‍ത്ത് പേടിക്കണ്ട

റിസള്‍ട്ട്  കിട്ടാന്‍  ചിലപ്പോള്‍ വൈകും .”

“രജീഷ് വീണ്ടും വീണ്ടും നീ എന്‍റെ രഹസ്യതാല്പര്യത്തെ

മറനീക്കി പുറത്തേയ്ക്ക് വരാന്‍ പ്രേരിപ്പിക്കുകയാണ്.അന്ന് 

ഏദനിലും നിന്നെപോലെ പാമ്പും ആ പാവം സ്ത്രീയെ 

ഹവ്വയെ ഇങ്ങനെയാവും പ്രലോഭിപ്പിചിരിക്കുക... ”

ഉള്ളില്‍ പിറുപിറുത്തുകൊണ്ട്  അവള്‍ കാറില്‍നിന്നുമിറ

ങ്ങി അയാള്‍ക്ക്‌ പിറകെനടന്നു...തിരക്കുള്ള നിരത്തിലൂടെ..

ആദ്യപാപത്തിനായുള്ള ആ നടപ്പില്‍  എതിരെവരുന്ന പലരും 

തങ്ങളെ ശ്രദ്ധിയ്ക്കുകയാണെന്ന് അവള്‍ക്കു തോന്നി..നാലഞ്ചടി 

നടന്ന് റോഡ്‌ മുറിച്ചുകടന്ന് ആ കടയ്ക്ക് മുമ്പിലെത്തി രജീഷ് 

തിടുക്കത്തില്‍ പറഞ്ഞു,

“ ഒരു കുലുക്കി സര്‍ബത്ത്‌ .”

കടക്കാരന്‍ നീട്ടിയ കുലുക്കിസര്‍ബത്ത്‌ അവള്‍ക്കു കൈമാറി

രജീഷ് ഓര്‍മ്മിപ്പിച്ചു ,

“ ടെന്‍ഷനൊക്കെ കളഞ്ഞ് സന്തോഷത്തോടെ കുടിക്കണം

എന്നാലേ ഇതിന്‍റെ റിയല്‍ടേസ്റ്റ് എന്‍ജോയ്ചെയ്യാന്‍ പറ്റൂ.”

അതുകേട്ട് അവള്‍ സമ്മര്‍ദങ്ങളോഴിവാക്കി ആ ഗ്ലാസ്‌

ചുണ്ടോടു ചേര്‍ത്തു.....ഓരോതുള്ളിയും ആസ്വദിച്ചു

നുണഞ്ഞിറക്കെ...കുലുക്കിസര്‍ബത്ത് കഴിക്കാനുള്ള തന്‍റെ

ഒടുക്കത്തെ ആഗ്രഹത്തെ തടുത്തുകൊണ്ട് ഭര്‍ത്താവ്

നിരത്തിയ ന്യായവാദങ്ങളായ.....സര്‍ബത്ത്കടക്കാരന്‍റെ

കയ്കളുടെ വൃത്തിയോ..അവിടെ പറന്നുവന്നിരിക്കുന്ന

ഈച്ചകളോ....സര്‍ബത്തുണ്ടാക്കാന്‍ ഉപയോഗിച്ച

വെള്ളത്തിന്‍റെ പ്യൂരിറ്റിയോ....സാംക്രമികരോഗസാധ്യതയോ

.ഒന്നും ഒന്നും അവള്‍ ഓര്‍ത്തതേയില്ല....മനസ്സും ചുണ്ടുകളും

കുലുക്കി സര്‍ബത്തും മാത്രമായി കുറെ  നിമിഷങ്ങള്‍ .

....കണ്ണുകളടച്ചുപിടിച്ചുകൊണ്ട് ഓരോ തുള്ളിയും അവള്‍

ആസ്വദിച്ചിറക്കി .
            കുലുക്കിസര്‍ബത്ത് എന്തെന്നറിഞ്ഞ  

ആനന്ദത്തില്‍ കാറിനരികിലെയ്ക്ക് നടക്കേ തങ്ങളെയും

കാത്തുനില്‍ക്കുന്ന ശ്രീകുമാറിനെ കണ്ട് അവള്‍ ഞെട്ടി ,

“ എങ്ങനുണ്ട് കുലുക്കി സര്‍ബത്ത്  , ഇഷ്ടായോ ?”.

അയാള്‍ അവളെ ഗൌരവത്തില്‍ നോക്കി , പിന്നെ

വലിയൊരു ചിരിയോടെ അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട്

പറഞ്ഞു,


“ റിസള്‍ട്ട് പോസിറ്റീവാണ് ....സാധാരണ സ്ത്രീകള്‍ക്ക്

ഇങ്ങനുള്ളപ്പോള്‍ മാങ്ങേം..പുളിയുമോക്കെയാണ്

താല്പ്പര്യംന്നു കേട്ടിട്ടുണ്ട് ...ഇതെന്ത്ജാതി ഇഷ്ടാ എന്‍റെ

ദൈവമേ...”

അതുകേട്ട് പുഞ്ചിരിയോടെ അവള്‍ മനസ്സിലോര്‍ത്തു

വെറുതെയല്ല ഈ അസ്കിത ! ഇക്കണക്കിന് ഇനീം

വേണ്ടിവരും അകത്തുള്ളയാള്‍ക്ക് “കുലുക്കിസര്‍ബത്ത് !”

Tuesday, May 6, 2014

മിനിക്കഥകള്‍


                                                        
                                                                                                            
     മിനി.പി.സി

മിസ്സ്‌ ബ്യൂട്ടിഫുള്‍ ഐസ്




"മിസ്സ്‌ ബ്യൂട്ടിഫുള്‍ ഐസ്"  മത്സരത്തില്‍  പങ്കെടുക്കുന്നതിനായി    

പതിവുപോലെ  , കത്തിനില്‍ക്കുന്ന  ഓട്ടുവിളക്കിന്‍ ദീപനാളത്തെ  ഒരു 

മണ്‍കലത്തിന്‍റെ  നെഞ്ചിലേയ്ക്കാവാഹിച്ച്‌    ആ കരിയില്‍ നല്ലെണ്ണ    

ചാലിച്ചാണ്   അവള്‍ " ഗ്രാമസുന്ദരി "  കണ്ണെഴുതിയത് ,,അതിന്‍റെ ശരിയായ 

ടെക്നിക്‌ പഠിക്കാന്‍ മിനക്കെടാത്ത നഗരസുന്ദരി മണ്ണെണ്ണ വിളക്കാണ്‌ 

ഓട്ടുവിളക്കിനു പകരമുപയോഗിച്ചത് ! മണ്ണെണ്ണപുകയുടെ അസ്വസ്ഥതയില്‍ 

ചൊറിഞ്ഞുവീര്‍ത്ത  അവളുടെ    ജയസാധ്യതയില്ലാത്ത കണ്ണുകള്‍ 

ഗ്രാമസുന്ദരിയുടെ  മനോഹരനയനങ്ങളെ  ആര്‍ദ്രമാക്കി , പക്ഷെ  അവളെ 

അത്ഭുതപ്പെടുത്തിക്കൊണ്ട് അണിഞ്ഞൊരുങ്ങിനിന്ന  അവരില്‍നിന്നും "മിസ്സ്‌ 

ബ്യൂട്ടിഫുള്‍ ഐസിന്‍റെ  "ഉടമയായി നഗരാധിപന്‍ തിരഞ്ഞെടുത്തത് 

അവളെയായിരുന്നു  നഗരസുന്ദരിയെ  !

                                                    


                      

മാര്‍ജാര സുന്ദരി 


ഞാന്‍ കാലങ്ങളായി സൂക്ഷിച്ചുവെച്ച വിജ്ഞാനത്തിന്‍റെ  മുത്തുമണികളടങ്ങി

-യ  കലശമാണ്  ഈ  മാര്‍ജാരസ്ത്രീ   പാല്‍ക്കുടമെന്നോര്‍ത്ത്   തട്ടിയുടച്ചത്

...കള്ളി  ! ഉടച്ചതും പോരാഞ്ഞ് എന്തിനാവും ദ്രോഹിയത് ഒന്നൊഴിയാതെ

വിഴുങ്ങിതീര്‍ത്തത് ? ഞാനിപ്പോള്‍ ഇവള്‍ക്ക് പിറകെയാണ്  ഈ വീര്‍ത്ത

വയറില്‍  നിന്നും  ഏതുവിധേനയും   അവ  സ്വന്തമാക്കാന്‍ .