Wednesday, April 30, 2014

കഥ - കൊറോണ വൈറസ്‌



                                          മിനി.പി.സി
                    


      കൊറോണ വൈറസ്‌



 നാട്ടിലേയ്ക്ക് പോകുംമുമ്പ് ഓരോരുത്തര്‍ക്കും

വാങ്ങിക്കേണ്ടുന്ന,സ്നേഹസമ്മാനങ്ങളുടെ,ലിസ്റ്റെടുക്കുകയായി

രുന്നു, പ്രിയാവര്‍ഗീസ്! ഇത്തവണ നാട്ടില്‍ തന്നെയും പ്രതീ

ക്ഷിച്ച് എന്തൊക്കെ പ്രോഗ്രാമുകളാണ്! ഒരെയോരാങ്ങള,

“കുഞ്ഞൂട്ടിച്ചായന്‍റെ”കൊച്ചിന്‍റെ മാമോദീസ,ലാലിയാന്ടിയു 

ടെയും തോമസങ്കിളിന്‍റെയും ഇരുപത്തിയഞ്ചാം വെഡിങ്ങ്ആ 

നിവേഴ്സറി, ലിന്‍സീടെ മാര്യേജ്,സുനീഷിന്‍റെ ഹൌസ്–വാമിം- 

ഗ്...അങ്ങനെ ഒരുപാട്  കാര്യങ്ങള്‍ തന്‍റെ സൌകര്യത്തിനനു- 

സരിച്ചാണ് അറേഞ്ച്ചെയ്തിരിക്കുന്നത് ,എന്തിനുമേതിനും 

എല്ലാര്‍ക്കും  താന്‍വേണം ...അവള്‍ അഭിമാനത്തോടെ 

എല്ലാവര്‍ക്കുമുള്ള കനപ്പെട്ട സമ്മാനങ്ങളുടെ ലിസ്റ്റ് എഴുതി 

തീര്‍ത്തു.

“ എന്താ കഴിഞ്ഞോ ,തന്‍റെ കണക്കെടുപ്പ് ?

റൂംമേറ്റ് ജയന്തിയാണ് .സൌദിമിനിസ്ട്രിയുടെ കീഴിലുള്ള

ഇന്‍സാഫില്‍ നേഴ്സുമാരാണ് ഇരുവരും! നാട്ടിലേയ്ക്ക്

പറക്കാന്‍ അവധിയെത്തുന്നതും നോക്കിയിരിക്കുന്ന പ്രിയയെ

സംബന്ധിച്ചിടത്തോളം അപൂര്‍വമായിമാത്രം നാട്ടിലേയ്ക്ക്

പോകുന്ന ജയന്തി ഒരത്ഭുത പ്രതിഭാസമാണ്.പ്രിയ , കുളികഴി-

ഞ്ഞ്‌ മുടിയുണക്കുന്ന ജയന്തിക്കുനേരെ തിരിഞ്ഞു ,

“തന്നെ സമ്മതിയ്ക്കണം,സ്വന്തം ചേച്ചീടെ മോള്‍ടെ മാര്യെജല്ലെ

അടുത്തമാസം!താനെന്താ ,പോകുന്നില്ലെന്നു പറയുന്നത് ?കഷ്ടം! ”

അതുകേട്ട്‌ ജയന്തിയ്ക്കു ചിരിവന്നു.അവള്‍ തന്‍റെ  മുടിയുടെ

തുമ്പുകെട്ടുന്നതിനിടെ പതിയെ പറഞ്ഞു ,

“എല്ലാരും പറയില്ലേ നിങ്ങടെ പ്രെസന്‍സാണ്,ബെസ്റ്റ്‌പ്രെസന്‍റ് 

എന്ന് ,എന്‍റെ  കാര്യത്തില്‍ നേരെ തിരിച്ചാണ്,അതോണ്ട്

ഞാന്‍ അവര്‍ക്ക് വേണ്ടത്എന്താന്നുവെച്ചാല്‍അയച്ചു

കൊടുക്കും..അതുകൊണ്ട് അവര് ഹാപ്പിയാകും പിന്നെന്താ 

പ്രോബ്ലം? എനിക്കീ പൊള്ളയായ സ്നേഹമൊന്നും 

അനുഭവിച്ചാല്‍ ദഹിയ്ക്കില്ല ”

പ്രിയയ്ക്കെന്തോ ആ പറഞ്ഞത് ഇഷ്ടമായില്ല ,അവള്‍,ഉള്ളില്‍

പിറുപിറുത്തു

“ ഈ പുള്ളിക്കാരിയ്ക്ക്  ഇന്‍സാഫിലെ ആ പാക്കിസ്ഥാനി 

ദക്തൂറയുടെ തെറികേട്ട് ഇവിടെ നില്‍ക്കാനാ ഇഷ്ടം !”

“ പക്ഷെ...ഒരുകാര്യമുണ്ട് നമുക്കൊരു കഷ്ടം വരുമ്പോ നമ്മുടെ

ബന്ധുക്കളെ ഉണ്ടാവൂ .........!” പ്രിയ ജയന്തിയെ

 ഗുണദോഷിച്ചു.പക്ഷെ ജയന്തി അതിനെ ശക്തമായി നേരിട്ടു .

“ എന്‍റെ  ജീവിതത്തില്‍ ഇതുവരെ എന്‍റെ  കഷ്ടങ്ങളില്‍കരു 

തുകയും ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്തി

ട്ടുള്ളത് നിങ്ങള്‍ സഹപ്രവര്‍ത്തകരും സ്നേഹിതരുമൊക്കെയാ...

അതില്‍ എന്നെ എപ്പോഴും ചീത്തവിളിക്കുന്ന പാക്കിസ്ഥാനി

ദക്തൂറ "ഫാസിയ" വരെയുണ്ട് !പക്ഷെ എന്‍റെ നേട്ടങ്ങളുടെ

പങ്കുപറ്റാനല്ലാതെ....അല്ലെങ്കില്‍ വേണ്ട തനിക്കിതൊന്നും

ഇപ്പോള്‍ പറഞ്ഞാല്‍  മനസ്സിലാവില്ല,”

ജയന്തി ഒരു മൂളിപ്പാട്ടോടെ തന്‍റെ ഉണങ്ങിയ മുടി മെടഞ്ഞിട്ടു,

 “ ബന്ധുവാര്......ശത്രുവാര് ........”

പ്രിയയ്ക്ക് അതുകേട്ട് കലശലായ ദേഷ്യം വന്നു.
               
             പിന്നീടുള്ള ദിവസങ്ങളില്‍ ഇന്‍സാഫില്‍ നല്ല

തിരക്കായിരുന്നു അവള്‍ക്ക് ,കൊറോണവൈറസ്‌ ബാധിച്ചുള്ള

മരണം  സൗദിയില്‍ അങ്ങിങ്ങ് റിപ്പോര്‍ട്ട് ചെയ്തതിന്‍റെ

അടിസ്ഥാനത്തില്‍ വരുന്ന കേസുകളൊക്കെ,വളരെ ശ്രദ്ധാപൂര്‍വം

കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു,ആ തിരക്കുകള്‍ക്കിടയിലും

അവളുടെ മനസ്സ് നാട്ടിലേയ്ക്കുള്ള യാത്രയിലായിരുന്നു

,ഒരുക്കങ്ങള്‍ പകുതി പൂര്‍ത്തിയാക്കിയ അന്ന് സന്ധ്യയ്ക്ക്

ഉല്ലാസഭരിതയായി സ്കൈപ്പില്‍കുഞ്ഞൂട്ടി ച്ചായനുമായി

സംസാരത്തിനിരുന്ന അവളോട് പതിവില്ലാത്ത കടുപ്പത്തില്‍അ

യാള്‍ചോദിച്ചു ,

“വരാനുള്ള ടിക്കെറ്റ് ബുക്ക്‌ചെയ്തോ?”

“ ഇല്ല ഇച്ചായാ നാളെ ചെയ്യണം .ഷോപ്പിംഗ്‌ ഒക്കെകഴിഞ്ഞു ”.

ഒരു നിമിഷം അയാള്‍ മൌനിയായി പിന്നെ പതറിപ്പതറി

പറഞ്ഞു,

“ആ...പിന്നെ ...ടീവീലൊക്കെ ന്യൂസുണ്ടല്ലോ...അവിടെ  

ഇപ്പൊ കൊറോണാവൈറസ്‌ പടര്‍ന്നു പിടിചേക്കുവാ കൊറെ

പ്പേര്‍ മരിച്ചൂന്നോക്കെ ,ഇവിടെ എല്ലാ വിമാനത്താവളത്തിലും

ജാഗ്രതാനിര്‍ദേശമൊക്കെ കൊടുത്തിട്ടുണ്ടല്ലോ .....ഈ അവസ്ഥ

യില്‍ നീ.....” .അയാള്‍ പൂര്‍ത്തിയാക്കാന്‍ വിഷമിച്ചു .

അതുകേട്ട് അവള്‍പൊട്ടിച്ചിരിച്ചു .

“ഓ ..എനിക്കിവിടെ ഒരു കുഴപ്പവും വരത്തില്ല അതോര്‍ത്ത്

ഇച്ചായന്‍ വിഷമിക്കല്ലെ . ഇവിടെ ഒരു പ്രശ്നവുമില്ല

ഇച്ചായാ ഒക്കെ ഈ മീടിയാസ്‌ പരത്തിപ്പറയുന്നതല്ലേ...

മാമോദീസായ്ക്ക് രണ്ടു ദിവസം മുമ്പ് ഞാനവിടെ

എത്തിയിരിക്കും  .”

അയാള്‍ എന്താണ് ഉദേശിക്കുന്നതെന്നറിയാതെ അവള്‍ പറഞ്ഞു.
.
അയാള്‍ പിന്നെയും വാക്കുകള്‍ക്കായി അലക്ഷ്യമായി പരതി,”

“ അതുപിന്നെ ഈ മാമോദീസാ, കല്യാണം എന്നൊക്കെ

പറയുമ്പോ ഒരുപാടുപേരൊക്കെ വരുന്നതല്ലെ...ഈ

ന്യൂസോക്കെ കണ്ട്  എല്ലാര്‍ക്കുമിപ്പോ സൗദീന്നു കേള്‍ക്കു 

മ്പോഴെ പേടിയാ...അതോണ്ട് നീയിപ്പം വരണ്ട .എല്ലാര്‍ക്കുമു 

ള്ളത് അയച്ചാ കിട്ടാനുള്ള സമയമൊക്കെ ഉണ്ടല്ലോ 

!ആവശ്യങ്ങളൊക്കെ നടക്കട്ടെ ,നിനക്ക് പിന്നീട് വന്നാലും 

മതീലോ...ഇതിന്‍റെയൊക്കെ പേടിയൊന്നു തീര്‍ന്നോട്ടെ..”

അയാള്‍ മറുപടിക്ക് കാക്കാതെ സംസാരം നിര്‍ത്തി ....പ്രിയ  

അല്‍പ്പനേരം ആ ഇരുപ്പ് അങ്ങനെ ഇരുന്നുപോയി...പിന്നെ

വലിയൊരു കരച്ചിലോടെ , അവള്‍ക്കരികിലിരുന്ന്

വസ്ത്രങ്ങള്‍ മടക്കിവെയ്ക്കുകയായിരുന്ന ജയന്തിയെ

കെട്ടിപ്പിടിച്ചു ,അവളുടെ തേങ്ങലിലും ഇടര്‍ച്ചയിലും തട്ടി

മുറിവേറ്റ വാക്കുകള്‍ ജയന്തിക്കുമുന്‍പില്‍ പ്രാണവേദനയോടെ

പിടഞ്ഞു,  

“എന്നോട്...കുഞ്ഞൂട്ടിച്ചായന്‍....വരണ്ടാന്നു...പറഞ്ഞു....അവ

ര്‍ക്ക് പേടിയാണത്രെ.. കൊറോണാ വൈറസ്‌.....”

അതുകേട്ട് ജയന്തിയ്ക്ക് ആദ്യം ചിരിയാണ് വന്നത് ! പിന്നെ  

അനുതാപത്തോടെ അവളെ ആശ്വസിപ്പിക്കുന്നതിനിടെ ഒരു 

വലിയ തിരിച്ചറിവിന് പ്രിയയെ പ്രാപ്തയാക്കിയ,കൊറോണാ 

വൈറസിനു നന്ദി പറഞ്ഞുകൊണ്ട് എന്നത്തെയും പോലെ 

അവള്‍ മൂളി..,

“ ബന്ധുവാര് ...ശത്രുവാര്
..............................................
.................................................
എല്ലാം പണം നടത്തും

ഇന്ദ്രജാലപ്രകടനങ്ങള്‍.........”


33 comments:

  1. പണത്തിന്റെ ഇന്ദ്രജാലങ്ങൾ..:(

    ReplyDelete
    Replies
    1. അതേ .........വളരെ നന്ദി സിയാഫ്‌ .

      Delete
  2. വേദനിപ്പിച്ചു എന്നാലും സാരോല്ല......... എവിടെയോ സത്യങ്ങള്‍........... പ്രതീക്ഷിക്കാതെ എല്ലാവര്ക്കും സമ്മാനങ്ങള്‍ കിട്ടട്ടെ........... സ്വപ്നങ്ങളും.

    ReplyDelete
    Replies
    1. ചില സത്യങ്ങള്‍ നമ്മളെ വേദനിപ്പിക്കും .................

      Delete
  3. 'സ്വന്ത൦ കാരൃ൦ സിന്താബാദ്' .

    ReplyDelete
    Replies
    1. അങ്ങനെയാണ് ചില മനുഷ്യര്‍ !

      Delete
  4. പണത്തിന്റെ മഹേന്ദ്രജാലങ്ങൾ കാണിക്കൻ അറിയാമെങ്കിൽ യാതൊന്നിനും
    നോ പ്രോബ്ലം ..അപ്പോൾ ഏത് പൊള്ളയായ സ്നേഹവും ദഹിക്കും കേട്ടോ

    ReplyDelete
    Replies
    1. ദഹിക്കുമെന്നു വെറുതെ തോന്നുന്നതല്ലേ മുരളിയേട്ടാ ............ദഹിക്കൂലാ ......സത്യം !

      Delete
  5. അവസാനം സിനിമാഗാനം മൂളിയില്ലെങ്കിലും കഥ അതിന്റെ ദൗത്യം നിർവ്വഹിക്കുമായിരുന്നു - ചുരുങ്ങിയ വരികളിൽ ഭംഗിയായി കഥ പറഞ്ഞു

    ReplyDelete
    Replies
    1. സര്‍ .....വളരെ സന്തോഷം !

      Delete
  6. കൊറോണ വൈറസ്സിന്റെ ഓരോരു പരിപാടികളെ.
    അത്ര കുഴപ്പമൊന്നും ഇല്ലാട്ടോ ഇവിടെ.

    ReplyDelete
    Replies
    1. അവിടെ കുഴപ്പമില്ല ....പക്ഷെ ഇവിടെ കുറച്ചു ദിവസം എല്ലാരും പേടിച്ചു .

      Delete
  7. രോഗാണുക്കൾ മാറി വരുന്നു. പലരും മരിക്കുന്നു. പിന്നെ മരുന്നുകൾ വരുന്നു. പക്ഷേ മനുഷ്യൻ മാത്രം മാറുന്നില്ല.

    തോപ്പിൽ ഭാസി, കഥയും തിരക്കഥയും സംഭാഷണവും എഴുതി എ വിൻസന്റ് സംവിധാനം ചെയ്ത ഒരു ചിത്രമുണ്ട് - അശ്വമേധം. പഴയ കാലത്തെ കുഷ്ഠരോഗികളുടെയും അവരെ ചികിത്സിക്കുന്ന ഡോക്ടറുടെയും എല്ലാം കഥയാണ്. സത്യൻ, ഷീല, നസീർ, മധു, സുകുമാരി തുടങ്ങിയവരൊക്കെ അഭിനയിച്ചത്. മിനി കണ്ടിരിക്കാനിടയില്ല. ചിത്രത്തിന്റെ അല്പം ഭാഗങ്ങളേ ഞാൻ കണ്ടിട്ടുള്ളു. പക്ഷേ കണ്ട രംഗങ്ങൾ, 'കറുത്ത ചക്രവാള മതിലുകൾ ചൂളും കാരാഗൃഹമാണ് ഭൂമി'. എന്ന ഗാനം ( വയലാർ, ദേവരാജൻ, പി സുശീല ) ഇതൊക്കെ കണ്ടാൽ ഇപ്പോഴും ഹൃദയം നുറുങ്ങി പോകും. പറ്റുമെങ്കിൽ കണ്ടു നോക്കൂ.

    ReplyDelete
    Replies
    1. സിനിമ കണ്ടിട്ടില്ല ...പാട്ട് സീന്‍ കണ്ടു ...സത്യമാ സങ്കടം വരും.

      Delete
  8. ഇത് പറയാൻ ഇനി കിളി മകൾ വേണോ മിനീ

    ReplyDelete
  9. സ്വാര്‍ത്ഥതയുടെ തനിനിറം വ്യക്തമാകുന്നത്ആപല്‍ഘട്ടങ്ങളിലാണ്.....
    നന്നായി കുറിപ്പ്.
    ആശംസകള്‍

    ReplyDelete
  10. നല്ലൊരു പ്രമേയം. നന്നായി എഴുതി. പക്ഷെ,യഥാര്‍ത്ഥ കൊറോണവൈറസ്ബാധ അതിഭീകരമാണ്.

    ReplyDelete
    Replies
    1. സര്‍ ...അറിയാം ...പേടിയില്ലാത്ത മനുഷ്യരുമില്ല ....പക്ഷെ അതുവരെ നീയില്ലാതെ ഒരുകാര്യവും നടക്കില്ലെന്ന പൊള്ളയായ വാക്കുകള്‍ പ്രയോഗിക്കുന്നതെന്തിനാണ് അല്ലെ ?

      Delete
  11. എല്ലാര്‍ക്കും ഇല്ലേ ജീവിക്കാന്‍ ആശ... :)

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഉണ്ട് ..പക്ഷെ .

      Delete
  12. ഇതെനിക്ക് വളരെ ഇഷ്ടപ്പെട്ടു .മനുഷ്യരുടെ ബന്ധങ്ങള്‍ ഇത്രക്ക്‌ ഉള്ളൂ മിനി ..............പക്ഷെ ..."ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍തന്നെ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്ക് നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു.

    ReplyDelete
    Replies
    1. ഉപാധികളില്ലാതെ സ്നേഹിക്കാന്‍ ദൈവത്തിനെ കഴിയൂ ....സത്യം !

      Delete
  13. കപട ലോകത്തെ പിടി കൂടാത്ത വൈറസുകൾ ഉണ്ടോ? നല്ല ശൈലി. ഭാവുകങ്ങൾ

    ReplyDelete
  14. അവസരത്തെ മുതലെടുത്ത്‌ പറഞ്ഞ കഥ നന്നായിരിക്കുന്നു ആശംശകള്‍

    ReplyDelete
  15. എന്താല്ലേ കാശിന്‍റെ ഒരു കളി.. സമ്മാനങ്ങള്‍ മതിന്നേയ്...

    ReplyDelete
    Replies
    1. അതന്നെ .ല്ലാര്‍ക്കും സമ്മാനങ്ങള്‍ മതി.

      Delete
  16. പ്രവാസികള്‍ എന്നും കരവപ്പശുക്കള്‍ ആണ്.

    ReplyDelete