Tuesday, June 12, 2012

നീ വന്നുവോ ?


കവിത                               മിനി.പി.സി

        നീ  വന്നുവോ ?

ചന്ദ്രകാന്തങ്ങള്‍    പൊഴിക്കുമീ  
സാനുവില്‍ ഇന്ദ്രനീലങ്ങള്‍ തിളങ്ങും മിഴിയുമായ്
കാശ്മീര  സന്ധ്യകള്‍  പിന്നിട്ടു പിന്നിട്ടു        
നീ വന്നുവോ  ? എന്‍റെ തേങ്ങലായ് ....ഹര്‍ഷമായ് !

                               
മഞ്ജു മയൂരങ്ങള്‍  പീലി വിടര്ത്തുമീ
അഞ്ജന ശില്‍പ്പ മനോജ്ഞ കവാടത്തില്‍
നൂപുരനാദമിയലാത്ത  നോവായി
നീ വന്നുവോ ? എന്‍റെ തേങ്ങലായ്‌....  ഹര്‍ഷമായ് !
                                

സ്വര്‍ണ്ണമരാളങ്ങളര്‍ച്ചന  ചെയ്യുമീ
വര്‍ണ്ണ വിലാസ വിലോല തടങ്ങളില്‍
അര്‍ച്ചനാ പുഷ്പമായ് , രാഗമായ്, മാല്യമായ്
നീ വന്നുവോ ?എന്‍റെ തേങ്ങലായ്.  .. ഹര്‍ഷമായ് !



കൃഷ്ണ ശിലകളെ കോള്‍മയിര്‍ കൊള്ളിക്കുമീ
കഞ്ജബാണന്‍റെ  നര്‍ത്തനവേദിയില്‍  
ചെമ്പട്ടുധാരിയായ് ദാഹമായ്‌,ചാപമായ്
നീ വന്നുവോ ? എന്‍റെ തേങ്ങലായ്....   ഹര്‍ഷമായ്




സ്വപ്ന വിഹാരികള്‍ ഒന്നിളവേല്‍ക്കുമീ
രമ്യ സുരഭിയാം മാലിനീ തീരത്തും
ഏകനായ് മൌനിയായ്‌ ,നോവിന്‍റെ ശീലുമായ്
നീ വന്നുവോ ?എന്‍റെ തേങ്ങലായ് ....  ഹര്‍ഷമായ്  !  "

27 comments:

  1. നന്നായിട്ടുണ്ട്... നല്ല പദപ്രയോഗങ്ങൾ,വരികൾ....

    ഇനിയുമെഴുതുക... ഭാവുങ്ങൾ

    ReplyDelete
    Replies
    1. സുമേഷ് നന്ദി വീണ്ടും വായിക്കുക

      Delete
  2. ശരിക്കും സുന്ദരമായ വരികള്‍‍..അഭിനന്ദനങ്ങള്‍...

    ReplyDelete
    Replies
    1. അഭിനന്ദനങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദി
      തുടര്‍ന്നും വായിക്കുമല്ലോ ?

      Delete
  3. മിനീ...നന്നായി എഴുതുന്നുവല്ലോ...മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് വഴിയാണ് ഇവിടെ എത്തിയത്... കൂടുതല്‍ പേരുടെ ബ്ലോഗ്ഗുകള്‍ വായിച്ചു കമന്റെഴുതൂ.. അങ്ങിനെ അവരും ഇവിടേയ്ക്ക് എത്തിക്കൊള്ളും.. ആശംസകള്‍....!

    ReplyDelete
    Replies
    1. നന്ദി. നിര്‍ദേശം സ്നേഹപൂര്‍വ്വം സ്വികരിച്ചിരിക്കുന്നു

      Delete
  4. This comment has been removed by the author.

    ReplyDelete
  5. അപ്പോ ഈണത്തിലെഴുതാനും അറിയും....സുന്ദരഗാനം.

    ReplyDelete
  6. നല്ല വരികള്‍....,,,, സിനിമാ ഗാനം പോലെ തോന്നി.....

    ReplyDelete
  7. ഒന്നും മനസ്സിലായില്ല ....
    നീ വന്നുവോ ? എന്ന് മാത്രം മനസ്സിലായി
    എന്നാലും ആശംസകള്‍

    ReplyDelete
    Replies
    1. ആബിദ്‌ ഒരു തവണ കൂടി വായിക്കൂ ..വളരെ ലളിതമായ വരികളല്ലേ മനസ്സിലാവാതെ വരില്ല .ആശംസകള്‍ക്ക് നന്ദി .

      Delete
  8. അഭിനന്ദനങ്ങള്‍.. നന്നായിരിക്കുന്നു

    ReplyDelete
  9. ഈണമുള്ലൊരു ഗാനം പോലെ....

    ഇഷ്ടായി, ആശംസകള്‍

    ReplyDelete
  10. 'നീ വന്നുവോ എന്‍റെ തേങ്ങലായി ...'ഒടുവില്‍ വരേണ്ടിവന്നു.ആശംസകള്‍..

    ReplyDelete
  11. നല്ല വരികള്‍ ....

    ReplyDelete
    Replies
    1. മിനി പിസിJuly 19, 2013 at 6:42 PM

      ജോഷിന്‍ വളരെ സന്തോഷം...........നന്ദി !

      Delete
  12. വരികൾ വയലാറിന്റെ ഒരു ചലച്ചിത്രഗാനം പോലെ മനോഹരം.
    ആശംസകൾ സുഹൃത്തെ!

    ReplyDelete
  13. കൊച്ചു മുതലാളീ വളരെ നന്ദി .

    ReplyDelete